നല്ല മാനസികാരോഗ്യം വേണ്ടേ, ഒരിക്കലും ഈ മൂന്ന് പോഷകങ്ങളില്‍ വിട്ടുവീഴ്ച അരുത്

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 29 മാര്‍ച്ച് 2024 (13:58 IST)
നല്ല മാനസികാരോഗ്യത്തിന് ശരീരത്തിന് ആവശ്യമായ പോഷകങ്ങള്‍ ലഭിക്കേണ്ടതുണ്ട്. ഇതില്‍ പ്രധാനപ്പെട്ടതാണ് സണ്‍ഷൈന്‍ വിറ്റാമിന്‍ എന്നറിയപ്പെടുന്ന വിറ്റാമിന്‍ ഡി. ഇത് തലച്ചോറിലെ ഹാപ്പി ഹോര്‍മോണായ സെറോടോണിന്റെ ഉല്‍പാദനം വര്‍ധിപ്പിക്കുന്നു. ഇത് മാനസികാവസ്ഥ മെച്ചപ്പെടുത്തുകയും ഡിപ്രഷന്‍ വരുന്നത് തടയുകയും ചെയ്യും. വിറ്റാമിന്‍ ഡി പ്രധാനമായും സൂര്യപ്രകാശത്തില്‍ നിന്നാണ് ലഭിക്കുന്നത്. 
 
പിന്നെ ഫാറ്റി ഫിഷില്‍ നിന്നും പാലുല്‍പ്പന്നങ്ങളില്‍ നിന്നും വിറ്റാമിന്‍ ഡി ലഭിക്കും. മറ്റൊന്ന് മിനറലായ മഗ്നീഷ്യമാണ്. ഇത് നൂറുകണക്കിന് ബയോകെമിക്കല്‍ റിയാക്ഷന്‍ ശരീരത്തില്‍ ഉണ്ടാക്കുന്നുണ്ട്. ഇത് സ്‌ട്രെസ് മാനേജ്‌മെന്റിന് സഹായിക്കുന്നു. പച്ചക്കറികളിലും ധാന്യങ്ങളിലും ഇത് ധാരാളമുണ്ട്. മറ്റൊന്ന് ഒമേഗ 3 ഫാറ്റി ആസിഡാണ്. ഇത് തലച്ചോറിന്റെ ആരോഗ്യത്തിന് അത്യാവശ്യമാണ്. മത്സ്യങ്ങളിലും സപ്ലിമെന്റായും ഇത് ലഭിക്കും. 

അനുബന്ധ വാര്‍ത്തകള്‍

Next Article