യൂറിക് ആസിഡ് ശരീരത്തില്‍ കൂടുതലുള്ളവര്‍ ഓറഞ്ച് ജ്യൂസ് കുടിക്കാമോ

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 29 മാര്‍ച്ച് 2024 (13:49 IST)
ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണെങ്കില്‍ അത് നിയന്ത്രിക്കാന്‍ ഡയറ്റിന് വളരെ പ്രാധാന്യം ഉണ്ട്. ചില ഭക്ഷണങ്ങളും പാനിയങ്ങളും വിഘടിക്കുന്നതിലൂടെയുണ്ടാകുന്ന മാലിന്യമാണ് യൂറിക് ആസിഡ്. യൂറിക് ആസിഡ് കൂടുന്നത് നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകും. സന്ധിവേദന, കിഡ്‌നി സ്റ്റോണ്‍ തുടങ്ങിയവ ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഓറഞ്ച് ജ്യൂസില്‍ നിരവധി വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ട്. 
 
രക്തത്തിലെ യൂറിക് ആസിഡിനെ കുറയ്ക്കാന്‍ വിറ്റാമിന്‍ സിക്ക് കഴിവുണ്ട്. വിറ്റാമിന്‍ സിക്ക് ആന്റിഓക്‌സിഡന്റ് ഗുണവും ഉണ്ട്. ഇത് ശരീരത്തില്‍ ഇന്‍ഫ്‌ളമേഷന്‍ ഉണ്ടാകുന്നത് തടയുന്നു. കൂടാതെ ജ്യൂസില്‍ ജലാംശം ഉള്ളതിനാല്‍ യൂറിക് ആസിഡ് ഘനീഭവിക്കുന്നത് തടയുന്നു. 

അനുബന്ധ വാര്‍ത്തകള്‍

Next Article