ദിവസം മുഴുവന്‍ ഉന്മേഷവാനായിരിക്കണോ, എങ്കില്‍ ഇവയൊക്കെ ശ്രദ്ധിക്കാം

സിആര്‍ രവിചന്ദ്രന്‍

തിങ്കള്‍, 20 ജനുവരി 2025 (19:05 IST)
എല്ലാവര്‍ക്കും ആഗ്രഹമുണ്ടായിരിക്കും ദിവസവും മുഴുവന്‍ ഉന്മേഷവാനായിരിക്കണം എന്നുള്ളത്. എന്നാല്‍ പലരും എപ്പോഴും പറയുന്നതാണ് ക്ഷീണിച്ച അവസ്ഥയിലാണ് ഉള്ളത്. ഇതിനൊരു പരിധിവരെ കാരണം നമ്മുടെ ശീലങ്ങളും ആഹാരരീതികളും ഒക്കെയാണ്. അവയില്‍ ചിലതില്‍ മാറ്റങ്ങള്‍ കൊണ്ടുവരുന്നതിലൂടെ നമുക്ക് ദിവസവും മുഴുവന്‍ ഊര്‍ജ്ജസ്വലരായി ഇരിക്കാന്‍ സാധിക്കും. അത് ഏറ്റവും പ്രധാനമാണ് രാവിലെ ഉറക്കം ഉണര്‍ന്ന ഉടനെ ഒരു ഗ്ലാസ് വെള്ളം കുടിച്ചുകൊണ്ട് അന്നത്തെ ദിവസം ആരംഭിക്കുക എന്നത്. 
 
മിതമായ രീതിയിലുള്ള വ്യായാമവും നല്ലതാണ്. കൂടാതെ ചീര,  ബ്രോക്കോളി തുടങ്ങിയ ധാരാളം പോഷക ഘടകങ്ങള്‍ അടങ്ങിയ ആഹാരസാധനങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുക. അതോടൊപ്പം തന്നെ ബദാം, കശുവണ്ടി മുതലായവ ഒരു നിശ്ചിത അളവില്‍ ദിവസവും കഴിക്കുന്നത് ഒരു ദിവസത്തേക്കുള്ള ഊര്‍ജ്ജം പ്രദാനം ചെയ്യാന്‍ സഹായിക്കും എന്നാണ് പറയപ്പെടുന്നത്. 
 
മറ്റൊന്ന് ദിവസവും ഒരു മുട്ട എങ്കിലും കഴിക്കണം. ശരീരം ആരോഗ്യത്തോടെ ഇരുന്നാല്‍ തന്നെ മാനസികാരോഗ്യവും മെച്ചപ്പെടും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍