കുഞ്ഞിന് അച്ഛന്റെ മുഖച്ഛായയാണോ? എങ്കിൽ ഇത് അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യം

Webdunia
വ്യാഴം, 20 ഡിസം‌ബര്‍ 2018 (12:19 IST)
ജനിക്കുന്ന കുഞ്ഞിന് അച്ഛന്റെ മുഖച്ഛായയാണെങ്കിൽ എല്ലാവർക്കും സന്തോഷം തന്നെയായിരിക്കും. എന്നാൽ കാണാ അച്ഛനേപ്പോലെയആണെങ്കിൽ കുഞ്ഞിന്റെ ആരോഗ്യത്തിന് അത് വളരെ നല്ലതാണെന്നാണ് പുതിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.
 
അമേരിക്കയിലെ ബിങ്ഹംടണ്‍ സര്‍വ്വകലാശാല, സ്റ്റേറ്റ് യൂണിവേഴ്സിറ്റി ഓഫ് ന്യൂയോര്‍ക്ക് എന്നിവിടങ്ങളിലെ ഗവേഷകര്‍ നടത്തിയ പഠനനത്തിലാണ് ഇക്കാര്യം പറയുന്നത്. 
 
ജനിച്ച ഉടന്‍ കുഞ്ഞിനെ കാണാന്‍ അച്ഛനെ പോലെയാണെങ്കില്‍ കുഞ്ഞിന് ആദ്യ ഒരുവര്‍ഷത്തിനു ശേഷം കൂടുതല്‍ ആരോഗ്യമുണ്ടാകുമെന്നാണ് ഇവർ പറയുന്നത്.
 
715 കുടുംബങ്ങളെ നിരീക്ഷിച്ചാണ് ഗവേഷകസംഘം പഠനം നടത്തിയത്. കുഞ്ഞിനെ കാണാന്‍ അച്ഛനെ പോലെയാണെങ്കില്‍ അച്ഛന്‍മാര്‍ കുഞ്ഞുങ്ങള്‍ക്കൊപ്പം കൂടുതല്‍ സമയം ചെലവിടും. ഇതാണ് കുഞ്ഞിന്റെ ആരോഗ്യത്തെ സഹായിക്കുന്നത് എന്നും പഠനം പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article