ജോലി സമ്മര്‍ദ്ദവുമായി ബന്ധപ്പെട്ട ആത്മഹത്യാ നിരക്കിലെ വര്‍ദ്ധനവ് ഈയടുത്തകാലത്തായി കൂടുതല്‍ ചര്‍ച്ചചെയ്യപ്പെടുന്നുണ്ട്. ജോലിസ്ഥലത്തെ മോശം സംസ്‌കാരത്തെക്കുറിച്ച് സോഷ്യല്‍ മീഡിയകള്‍ ചര്‍ച്ചയ്ക്ക് തുടക്കമിട്ടിട്ടുണ്ട്. തൊഴില്‍ സാഹചര്യങ്ങള്‍ മൂലമുണ്ടാകുന്ന ഉത്കണ്ഠ, വിഷാദം, ഒറ്റപ്പെടല്‍ എന്നീ വ്യക്തിപരമായ അനുഭവങ്ങള്‍ പ്രൊഫഷണലുകള്‍ പങ്കിടുന്നു.
ഹാര്‍വാര്‍ഡ് മനഃശാസ്ത്രജ്ഞനായ ഡോ. മാത്യു നോക്ക് അടുത്തിടെ ആത്മഹത്യാ പ്രതിരോധത്തെക്കുറിച്ചുള്ള തന്റെ ഉള്‍ക്കാഴ്ചകള്‍ പങ്കുവെക്കുകയും ഉയര്‍ന്ന ആത്മഹത്യാ സാധ്യതയുമായി ബന്ധപ്പെട്ട കരിയറുകളെക്കുറിച്ച് സംസാരിക്കുകയും ചെയ്തു. ഓണ്‍ പര്‍പ്പസ് പോഡ്കാസ്റ്റില്‍ ജെയ് ഷെട്ടിയോട് സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.
വനിതാ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ഉയര്‍ന്ന അപകടസാധ്യത ഉണ്ടായിരുന്നു. ഡോക്ടര്‍മാര്‍, പോലീസ് ഉദ്യോഗസ്ഥര്‍, സൈനികര്‍, സേവന അംഗങ്ങള്‍ എന്നിവര്‍ക്ക് ആത്മഹത്യാ സാധ്യത ഗണ്യമായി കൂടുതലാണെന്ന് അദ്ദേഹം പറഞ്ഞു.