തേപ്പുകാരികളെ തിരിച്ചറിയാം, വെറും 10 വഴികൾ!

Webdunia
വെള്ളി, 2 നവം‌ബര്‍ 2018 (12:24 IST)
പെണ്ണ് ചതിക്കും എന്ന് പറയുന്നവരുണ്ട്. സ്നേഹിച്ചാൽ പെണ്ണ് ചങ്ക് പറിച്ച് തരും എന്ന് പറയുന്നരുമുണ്ട്. സ്നേഹത്തിന്റെ കാര്യത്തിലും ചതിയുടെ കാര്യത്തിലും ആൺ-പെൺ വ്യത്യാസമില്ല. എന്നാൽ, സ്നേഹത്തിൽ വഞ്ചനയുടെ അംശം ചേർത്ത് കാമുകനെ പറ്റിച്ചിട്ട് പോകുന്ന പെൺകുട്ടികളെ എങ്ങനെ തിരിച്ചറിയാം എന്നതിനെ കുറിച്ചാണ് ഈ ലേഖനം.
 
കാമുകിമാർ എല്ലാം ചതിക്കുന്നവരാണെന്നല്ല. സാഹചര്യം കൊണ്ട് പലപ്പോഴും സ്നേഹിച്ചവനെ ഒഴിവാക്കി കുടുംബത്തിന്റെ മാനത്തിനും അവരുടെ വാക്കുകൾക്കും വിലകൽപ്പിക്കേണ്ടി വരുന്ന പെൺകുട്ടികളും ഉണ്ട്. അവർ ഇനി വീട്ടുകാരെ ഉപേക്ഷിച്ച് കാമുകനൊപ്പം ഇറങ്ങിത്തിരിച്ചാൽ ‘വീട്ടുകാരെ തേച്ചവൾ’ എന്ന് പറയും. അതേസമയം, വീട്ടുകാർക്ക് വേണ്ടി കാമുകനെ ഉപേക്ഷിച്ചാൽ ‘കാമുകനെ തേച്ചവൾ’ എന്ന് ഇപ്പോഴത്തെ ന്യൂജൻ തലമുറ പറയും. തേപ്പിസ്റ്റ് എന്ന ലേബൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായി നിലനിൽക്കുന്നുണ്ട്. 
 
എന്നാൽ, ആത്മാർത്ഥമായി സ്നേഹിക്കുന്നുവെന്ന് നടിക്കുകയും പണത്തിനും മറ്റ് പലതിനും വേണ്ടി കാമുകനെ കൊണ്ടുനടന്നിട്ട് മറ്റൊരാൾക്കൊപ്പം പോകുന്ന പെൺകുട്ടികളുമുണ്ട്. അത്തരത്തിൽ കാമുകി എന്നെങ്കിലും തന്നോട് വിശ്വാസവഞ്ചന കാണിക്കുമോ എന്നോർത്ത് തലപുകയ്ക്കുന്നവർക്ക് അറിയാൻ ചില കാര്യങ്ങൾ. എങ്ങനെയുള്ള കാമുകിമാരാണ് വഞ്ചനയുടെ മുഖം അണിഞ്ഞിരിക്കുന്നതെന്ന് നോക്കാം.
 
1. നിങ്ങളുടെ വീട്ടുകാരിൽ നിന്നും സുഹ്രത്തുക്കളിൽ നിന്നും അകന്ന് നിൽക്കുന്നവൾ. ഒരിക്കൽ പോലും അടുക്കാൻ താൽപ്പര്യം കാണിക്കാത്തവൾ.
 
2. മൊബൈൽ, ലാപ്‌ടോപ്പ് തുടങ്ങിയവയിൽ രഹസ്യ പാസ്‌വേഡുകൾ ഉണ്ടെങ്കിൽ, ഇത്തരം കാര്യങ്ങൾ സ്വകാര്യമാണെന്ന് എപ്പോഴും വാശി പിടിക്കുന്നവർ.  
 
3. സ്ഥിരമായി മറ്റാരോടെങ്കിലും മണിക്കൂറുകളോളം സംസാരിക്കുന്നുണ്ടെങ്കിൽ.
 
4. തിരക്കില്ലാത്തപ്പോഴും ബിസിയാണെന്ന് പറയുകയാണെങ്കിൽ.
 
5. പുതിയ കൂട്ടുകാരെ ഉണ്ടാക്കുകയും ഒരിക്കൽ പോലും അവരെ നിങ്ങൾക്ക് പരിചയപ്പെടുത്തുകയും ചെയ്യാതിരിക്കുന്നുവെങ്കിൽ.
 
6. എപ്പോഴും എന്തെങ്കിലും ഒക്കെ കാരണങ്ങളാൽ തിരക്കാണെങ്കിൽ
 
7. സ്വപ്നങ്ങളുടെ ചിറകിലേറി പറക്കണമെന്ന് ഒരിക്കൽ പോലും പറഞ്ഞിട്ടില്ലെങ്കിൽ സൂക്ഷിക്കണം.
 
8. എപ്പോഴും തനിച്ചിരിക്കാനാണ് ഇഷ്ടമെങ്കിൽ.
 
9. ചെറിയ കാര്യങ്ങൾക്ക് പോലും പെട്ടന്ന് ദേഷ്യം വരികയും സംശയാലുവായി പെരുമാറുകയും ചെയ്യുന്നുണ്ടെങ്കിൽ.
 
10. വഴക്കുണ്ടാക്കാൻ എപ്പോഴും എന്തെങ്കിലും ഒക്കെ കാരണങ്ങൾ കണ്ടുപിടിച്ച് കൊണ്ടേയിരിക്കും.

അനുബന്ധ വാര്‍ത്തകള്‍

Next Article