ഇപ്പോൾ സൈസ് സീറോയുടെ കാലമാണ്. സൌന്ദര്യത്തിനായി ബ്യൂട്ടി പാർലറുകളിൽ കയറി ഇറങ്ങുന്നവർ ധാരാളമാണ്. മാംസളമായ കവിളുകള്‍ സൗന്ദര്യമായി കണ്ടിരുന്ന ഒരു കാലമുണ്ടായിരുന്നു. എന്നാൽ, ഇപ്പോൾ ഒട്ടിയ കവിളുകൾക്കാണ് മാർക്കറ്റിങ്.
ലോകപ്രശസ്ത മോഡലുകളെ എടുത്തുനോക്കിയാല്‍ ഇതിലെ വാസ്തവവും മനസിലാകും. അതുപോലെ ഇരട്ടത്താടിയും അഭംഗി തന്നെയാണ്. കൃത്യമായ ഭക്ഷണക്രമമില്ലാത്തതും വ്യായാമമില്ലാത്തതും ശരീരത്തെ പോലെ മുഖത്തും കൊഴുപ്പുണ്ടാക്കുകയും മാംസളമായ കവിളുകള്‍ക്ക് കാരണമാകുകയും ചെയ്യും.
കവിളുകൾ അയഞ്ഞ് തൂങ്ങി നിൽക്കുന്നത് പോലെ തോന്നാറുണ്ടോ? ഒട്ടിയ ഭംഗിയേറിയ കവിളുകളാണോ നിങ്ങൾക്കിഷ്ടം? എങ്കിൽ അതിന് ചില കാര്യങ്ങളെല്ലാം ശ്രദ്ധിക്കണം. നാരുകളടങ്ങിയ ഭക്ഷണം പതിവാക്കുക. പച്ചക്കറികള്‍, ഫലവര്‍ഗങ്ങള്‍ തുടങ്ങിയവ കൊഴുപ്പടിഞ്ഞു കൂടാതിരിക്കുവാന്‍ സഹായിക്കും.
ധാരാളം വെള്ളം കുടിയ്ക്കുക, മദ്യം ഉപേക്ഷിക്കുക എന്നിവയും പ്രധാനം. വ്യായാമം അത്യന്താപേക്ഷിതമാണ്. അതോടൊപ്പം, കവിൾ ആക്രതിയിൽ വരുന്നതിന് എക്സസൈസും നല്ലതാണ്.