കാലത്തിന്റെ പോക്കനുസരിച്ച്, ജീവിതരീതികളിലെ മാറ്റമനുസരിച്ച് മനുഷ്യരുടെ ആരോഗ്യവും മാറിവരികയാണ്. കൊഴുപ്പും കൊളസ്ട്രോളും നിറഞ്ഞതാണ് ഇപ്പോൾ ഓരോരുത്തരുടെയും ശരീരം. മനുഷ്യരുടെ കോശഭിത്തികളിലും ശരീരകലകളിലും കാണപ്പെടുന്ന ഒരുതരം കൊഴുപ്പാണ് കൊളസ്ട്രോൾ. കൊളസ്ട്രോൾ കൂടിയാലും കുറഞ്ഞാലും ആരോഗ്യത്തിന് മോശമാണ്. മെഡിസിൻ ഇല്ലാതെ ഇവ കൺട്രോൾ ചെയ്യാൻ കഴിയില്ല എന്ന് ചിന്തിക്കുന്നവരും ഉണ്ട്. എന്നാൽ മരുന്നുകളുടെ ഉപയോഗമില്ലാതെയും കൊളസ്ട്രോൾ കൺട്രോൾ ചെയ്യാൻ കഴിയും.
എന്താണ് കൊളസ്ട്രോൾ?
രക്തത്തിലെ കൊളസ്ട്രോളിന്റെ അളവ് മനുഷ്യശരീരത്തിൽ നിശ്ചിതപരിധിയിൽ കൂടിയാൽ മാരകമായ പല രോഗങ്ങൾക്കും കാരണമാകും. ചീത്ത കൊളസ്ട്രോളായ എൽ ഡി എൽ രക്തത്തിൽ അധികമായാൽ അവ ധമനികളുടെ ആന്തരിക പാളികളിൽ അടിഞ്ഞു കൂടുകയും ഉൾവ്യാപ്തി കുറക്കുകയും ചെയ്യുന്നു. അതോടെ ധമനികളിലൂടെയുള്ള രക്തസഞ്ചാരം ദുഷ്കരമാകുന്നു. ഇതു ഹൃദയാഘാതം, മസ്തിഷ്കാഘാതം എന്നിവക്ക് കാരണമായേക്കാം.
വ്യക്തമായി പറഞ്ഞാൽ മനുഷ്യന് മരണഭീതി നൽകുന്ന ഒരവസ്ഥയാണ് ഈ കൊളസ്ട്രോൾ. കൊളസ്ട്രോൾ കുറയ്ക്കാൻ പല മരുന്നുകളും ഇന്ന് വിപണിയിൽ സുലഭ്യമാണ്. ഇവ ഉപയോഗിക്കുന്നതിലൂടെ മൂന്നോ നാലോ ആഴ്ചകൾക്കുള്ളിൽ കൊളസ്ട്രോൾ ഗണ്യമായ തോതിൽ കുറയും. എന്നാൽ മരുന്നുകൾ ഇല്ലാതെ ഇത് കുറയ്ക്കാൻ സാധിച്ചാൽ അതാണ് ഏറ്റവും അഭികാമ്യം. അതിനും വഴികൾ ഉണ്ട്. അന്വേഷിക്കുവിൻ കണ്ടെത്തും എന്നല്ലേ.
1. നിങ്ങളുടെ ഭക്ഷണത്തിൽ മാറ്റം വരുത്തുക:
ദിവസേനയുള്ള ഭക്ഷണക്രമത്തിലും ഭക്ഷണരീതിയിലും മാറ്റം വരുത്തിയാൽ തന്നെ കൊളസ്ട്രോൾ നിയന്ത്രിക്കുന്നതിനായുള്ള ആദ്യപടി കടന്നുവെന്ന് പറയാം. ഇറച്ചിക്ക് പകരമായി പഴം, പച്ചക്കറി, ധാന്യങ്ങൾ എന്നിവ കൂടുതലായി ചേർക്കുക. സ്വാഭാവികമായും കൊളസ്ട്രോളിന്റെ അളവ് കുറയും.
2. ഓട്സ് കഴിക്കുക:
സാധാരണ ദിവസം നിങ്ങളുടെ ഭക്ഷണം ആരംഭിക്കുന്നതെങ്ങനെയോ അതിൽ നിന്നും കുറച്ച് മാറ്റം വരുത്തി എല്ലാ ദിവസവും രാവിലെ ഓട്സ് കഴിച്ചു തുടങ്ങുക. ആദ്യം കഴിക്കുന്ന ഭക്ഷണം ഓട്സ് ആക്കുവാൻ ശ്രദ്ധിക്കുക്ക. ഓട്സ് ധാന്യങ്ങളും കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുമെന്ന കാര്യത്തിൽ സംശയം വേണ്ട. ഇതൊന്നു പരീക്ഷിച്ച് നോക്കുന്നത് നല്ലതായിരിക്കും.
3. വിറ്റാമിൻ ഡിയുടെ അളവ് പരിശോധിക്കുക:
നിങ്ങളുടെ വൈറ്റമിൻ ഡിയുടെ ലെവൽ പരിശോധിക്കുക. കൂടിയ കൊളസ്ട്രോളും വിറ്റാമിൻ ഡിയും തമ്മിൽ ഒരു ലിങ്ക് ഉണ്ട്. നിങ്ങളുടെ പ്രായത്തിനനുസരിച്ച് സൂര്യനിൽ നിന്നും വിറ്റാമിൻ ഡി സ്വീകരിക്കുന്നുണ്ട്. ഇതിന്റെ അളവ് കുറയുകയാണോ കൂടുകയാണോ എന്നത് വ്യക്തമാക്കുക. രക്തം പരിശോധിച്ച് വിറ്റാമിൻ ഡിയുടെ അളവ് പാകമാണോ എന്ന് അറിയുക.
4. ഒരു ദിവസം രാത്രി കുറഞ്ഞത് 8 മണിക്കൂറെങ്കിലും ഉറങ്ങുക.
5. നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് പരിശോധിക്കുക
6. കൊഴുപ്പില്ലാത്ത ഭക്ഷണങ്ങൾ കഴിക്കുക.
7. ദിവസവും ഒരു മണിക്കൂർ വ്യായാമം ചെയ്യുക
മുകളിൽ പറഞ്ഞ കാര്യങ്ങൾ രണ്ടാഴ്ച അടുപ്പിച്ച് ചെയ്താൽ തീർച്ചയായും കൊളസ്ട്രോളിന്റെ അളവിലുണ്ടാകുന്ന മാറ്റം മനസ്സിലാകുന്നതാണ്. പഠനങ്ങൾ ഇത് ശരിവെയ്ക്കുന്നതുമാണ്.