വിറ്റാമിന്‍ ഡിയ്ക്ക് ശരീരത്തില്‍ ഏറെ പ്രാധാന്യമുണ്ട്. സൂര്യപ്രകാശത്തില്‍ നിന്നാണ് പ്രധാനമായും വിറ്റാമിന്‍ ഡി ലഭിക്കുക. ഏത് സമയത്തെ സൂര്യപ്രകാശമാണ് നിങ്ങളിലേക്ക് വിറ്റാമിന്‍ ഡി എത്തിക്കുക എന്ന് അറിയുമോ? വിറ്റാമിന്‍ ഡി ലഭിക്കാന്‍ വേണ്ടി രാവിലെ ഏഴിനും എട്ടിനും ഇടയില്‍ സൂര്യപ്രകാശം കൊള്ളുന്നവരാണ് നമുക്കിടയില്‍ കൂടുതലും. എന്നാല്‍ ആ സമയത്തെ സൂര്യപ്രകാശമല്ല വിറ്റാമിന്‍ ഡി നല്‍കുന്നത് !
അള്‍ട്രാ വയലറ്റ് രശ്മികളില്‍ നിന്നാണ് വിറ്റാമിന്‍ ഡി ഉത്പാദിപ്പിക്കപ്പെടുന്നത്. അള്‍ട്രാ വയലറ്റ് കിരണങ്ങള്‍ പതിക്കുന്നത് വഴി ശരീരത്തിലെ കൊളസ്‌ട്രോളില്‍ നിന്ന് വിറ്റാമിന്‍ ഡി ഉണ്ടാകുന്നു. അതായത് അള്‍ട്രാ വയലറ്റ് രശ്മികള്‍ അധികം പതിക്കുന്ന ഉച്ചനേരത്തെ വെയില്‍ ആണ് വിറ്റാമിന്‍ ഡി ലഭിക്കാന്‍ കൊള്ളേണ്ടത്. കാലത്ത് പത്ത് മണി മുതല്‍ ഉച്ചയ്ക്ക് രണ്ട് മണി വരെയുള്ള സമയത്തെ സൂര്യപ്രകാശത്തിലാണ് ഏറ്റവും കൂടുതല്‍ അള്‍ട്രാ വയലറ്റ് രശ്മികള്‍ ശരീരത്തില്‍ പതിക്കുക.
അതേസമയം വെയിലത്ത് വെറുതെ നിന്നാല്‍ നിങ്ങള്‍ക്ക് വിറ്റാമിന്‍ ഡി ലഭിക്കില്ല. മുഴുവന്‍ ശരീരം നന്നായി അനക്കി കൊണ്ട് സൂര്യപ്രകാശം കൊള്ളുകയാണ് വേണ്ടത്. ആഴ്ചയില്‍ അഞ്ചോ ആറോ ദിവസം ഇങ്ങനെ കൊള്ളണം. ഒരു ദിവസം 20 മുതല്‍ 30 മിനിറ്റ് വരെ സൂര്യപ്രകാശം ഏല്‍ക്കുമ്പോഴാണ് വിറ്റാമിന്‍ ഡി ഉത്പാദിപ്പിക്കപ്പെടുക.