ടെന്‍ഷന്‍ വരുമ്പോള്‍ കൈയും കാലും വിയര്‍ക്കുന്നുണ്ടോ? നിസാരമായി കാണരുത്

വ്യാഴം, 21 ഡിസം‌ബര്‍ 2023 (19:22 IST)
കൈയും കാലും അമിതമായി വിയര്‍ക്കുന്ന അവസ്ഥയെ ഹൈപ്പര്‍ ഹൈഡ്രോസിസ് എന്നാണ് പറയുന്നത്. ടെന്‍ഷന്‍ വരുമ്പോള്‍ ചിലരുടെ കൈകളുടെ ഉള്ളം വിയര്‍ക്കുന്നത് കണ്ടിട്ടില്ലേ? കൈകളും കാലുകളും അമിതമായി വിയര്‍ക്കുന്നതിനെ നിസാരമായി കാണരുത്. തൈറോയിഡ് പോലെയുള്ള ഹോര്‍മോണ്‍ സംബന്ധമായ പ്രശ്‌നങ്ങളുടെ ലക്ഷണമായിരിക്കും ചിലപ്പോള്‍ ഇത്. 
 
കൈയും കാലും അമിതമായി വിയര്‍ക്കുന്നത് ഫംഗല്‍ ഇന്‍ഫെക്ഷനും ബാക്ടീരിയ ഇന്‍ഫെക്ഷനും ഉള്ള സാധ്യത കൂട്ടുന്നു. ഇത്തരക്കാര്‍ ഇടയ്ക്കിടെ കൈ സോപ്പ് ഉപയോഗിച്ചു കഴുകുക. സ്ഥിരമായി വേദന സംഹാരികള്‍, പ്രമേഹത്തിനുള്ള മരുന്ന്, വിഷാദ രോഗത്തിനുള്ള മരുന്ന് എന്നിവ കഴിക്കുമ്പോഴും കൈയും കാലും വിയര്‍ക്കാം. ഞെരമ്പുകള്‍ക്ക് എന്തെങ്കിലും തകരാര്‍ ഉണ്ടെങ്കിലും ഇത്തരം ബുദ്ധിമുട്ടുകള്‍ കാണിക്കും. പ്രമേഹം, ചില അര്‍ബുദാവസ്ഥകള്‍ എന്നിവയുടെ ലക്ഷണവുമായിരിക്കാം. അമിതമായി കൈയും കാലും വിയര്‍ക്കുന്നെങ്കില്‍ ഒരു ഡെര്‍മറ്റോളജിസ്റ്റിനെ കാണിക്കുക. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍