തലയിണയില്‍ നിന്ന് ബാക്ടീരിയ ! ശ്രദ്ധിച്ചില്ലെങ്കില്‍ പണി

രേണുക വേണു
വ്യാഴം, 1 ഫെബ്രുവരി 2024 (16:03 IST)
ഉറങ്ങുമ്പോള്‍ നമുക്ക് അത്യാവശ്യമായി വേണ്ടതാണ് തലയിണ. എന്നാല്‍ അശ്രദ്ധയോടെ തലയിണ ഉപയോഗിച്ചാല്‍ നിങ്ങള്‍ക്ക് ഇടയ്ക്കിടെ രോഗങ്ങള്‍ വരും. തലയിണ പലപ്പോഴും രോഗാണുക്കളുടെ വളര്‍ച്ചയ്ക്ക് കാരണമാകുന്നു. തലയിണയില്‍ പൊടിപടലങ്ങള്‍, രോഗാണുക്കള്‍ എന്നിവ പ്രവേശിക്കാന്‍ സാധ്യത കൂടുതലാണ്. തലയിണയിലെ പൊടിപടലങ്ങള്‍ പലരിലും അലര്‍ജികള്‍ക്ക് കാരണമാകുന്നു. 
 
രോഗാണുക്കള്‍ പ്രവേശിച്ച തലയിണ മൂലം മുഖക്കുരു, അലര്‍ജി, ശ്വസന പ്രശ്‌നങ്ങള്‍ എന്നിവ ഉണ്ടാകും. തലയിണകളില്‍ പൂപ്പലും ഫംഗസും വളരാന്‍ സാധ്യത കൂടുതലാണ്. ഉറങ്ങുമ്പോള്‍ വിയര്‍ക്കുന്നതും വായില്‍ നിന്ന് ഉമിനീര്‍ ഒഴുകുന്നതുമാണ് തലയിണയിലെ ഫംഗസിനു കാരണം. തലയിണയില്‍ ഈര്‍പ്പം തട്ടാതെ എപ്പോഴും ശ്രദ്ധിക്കണം. ആഴ്ചയില്‍ ഒരിക്കല്‍ തലയിണ വെയില്‍ കൊള്ളിക്കുക. രണ്ടാഴ്ച കൂടുമ്പോള്‍ തലയിണ കവര്‍ ഡിറ്റര്‍ജെന്റ് ഉപയോഗിച്ചു കഴുകണം. ദുര്‍ഗന്ധമുള്ള തലയിണ ഒരു കാരണവശാലും ഉപയോഗിക്കരുത്. ഒന്നോ രണ്ടോ വര്‍ഷത്തില്‍ കൂടുതല്‍ ഒരു തലയിണ ഉപയോഗിക്കരുത്. തലയിണയും ബെഡ് ഷീറ്റും നന്നായി തട്ടി കുടഞ്ഞതിനു ശേഷം മാത്രം ഉറങ്ങാന്‍ കിടക്കുക. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article