പ്രമേഹ രോഗികള്‍ക്ക് ഒരു ദിവസം എത്ര അളവില്‍ ചോറ് കഴിക്കാം?

Webdunia
ബുധന്‍, 2 ഓഗസ്റ്റ് 2023 (10:56 IST)
നമുക്കിടയില്‍ പ്രമേഹ രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചു വരികയാണ്. ഇഷ്ടമുള്ള ഭക്ഷണം കഴിക്കാന്‍ സാധിക്കില്ല എന്നതാണ് പ്രമേഹ രോഗികള്‍ നേരിടുന്ന പ്രധാന വെല്ലുവിളി. പ്രത്യേകിച്ച് ചോറ് കഴിക്കുന്നതിലുള്ള നിയന്ത്രണം. പ്രമേഹ രോഗികള്‍ ചോറ് പൂര്‍ണമായി ഒഴിവാക്കേണ്ട ആവശ്യമില്ല. മറിച്ച് കഴിക്കുന്ന അളവില്‍ നിയന്ത്രണം വേണം. 
 
ദിവസത്തില്‍ ഒരു നേരം മാത്രം ചോറ് കഴിക്കുന്നതാണ് പ്രമേഹ രോഗികള്‍ക്ക് നല്ലത്. അതായത് ഉച്ചഭക്ഷണമായി ചോറ് കഴിക്കാവുന്നതാണ്. പോളിഷ് ചെയ്യാത്ത അരിയാണ് പ്രമേഹ രോഗികള്‍ കഴിക്കേണ്ടത്. തവിട് കളയാത്ത അരിയില്‍ ഫൈബറിന്റെ അളവ് കൂടുതലാണ്. വൈറ്റമിന്‍ ബിയുടെ ഉറവിടം കൂടിയാണ് തവിട് കളയാത്ത അരി. ഇത് പ്രമേഹ സാധ്യത കുറയ്ക്കുന്നു. 
 
കഴിക്കുന്ന ചോറിന്റെ അളവിലാണ് ഇനി ശ്രദ്ധിക്കേണ്ടത്. കാര്‍ബോ ഹൈഡ്രേറ്റ് ആയതിനാല്‍ പ്രമേഹ രോഗികള്‍ ഒരു ദിവസം 50 ഗ്രാമില്‍ കൂടുതല്‍ ചോറ് കഴിക്കരുത്. അതായത് ഒരുപിടി ചോറാണ് പ്രമേഹ രോഗികള്‍ക്ക് നല്ലത്. അത് മാത്രം കഴിച്ചാല്‍ വിശപ്പ് മാറില്ലെന്ന് എല്ലാവര്‍ക്കും അറിയാം. അതുകൊണ്ട് 50 ഗ്രാം ചോറിനൊപ്പം നന്നായി പച്ചക്കറികള്‍ കഴിക്കണം. വേവിച്ചോ അല്ലാതെയോ ഉച്ചഭക്ഷണത്തിനൊപ്പം ധാരാളം പച്ചക്കറികള്‍ കൂടി ചേര്‍ക്കുക. അപ്പോള്‍ ചോറിന്റെ രുചിയും അറിയാം വിശപ്പും മാറും. പ്രമേഹ രോഗികള്‍ ഇതൊന്ന് പരീക്ഷിച്ചു നോക്കൂ..! 
 

അനുബന്ധ വാര്‍ത്തകള്‍

Next Article