ശശീരഭാരം കുറയ്ക്കാൻ പാൽ ഉത്തമം

ചൊവ്വ, 19 നവം‌ബര്‍ 2019 (16:55 IST)
പോഷകങ്ങളുടെ കലവറയാണ് പാൽ. രാവിലെ ഒരു ഗ്ലാസ് പാല് കുടിക്കുന്നത് ഊർജ്ജവും ഉന്മേഷവും ഒരുപോലെ നൽകും. എന്നാൽ രാത്രികാലങ്ങളിൽ പാൽ കുടിക്കുന്നതുകൊണ്ടുള്ള പ്രയോജനങ്ങൾ അറിയാമോ? ഇത് ശരീരഭാരം കുറയ്‌ക്കാൻ സഹയിക്കുമോ? രാത്രിയിൽ പാൽ ചെറുചൂടോടെ കഴിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്. ദഹനം ശരിയായ രീതിയിൽ നടക്കാൻ ഇത് സഹായകരമാകും. 
 
ശരീരഭാരം കുറയ്‌ക്കാൻ പാൽ കുടിക്കുന്നത് വളരെ നല്ലതാണ്. പാലിൽ അടങ്ങിയിരിക്കുന്ന പോഷകങ്ങൾ തന്നെയാണ് ഇതിന് കാരണം. തടി കുറയ്‌ക്കാനായി പാൽ കഴിക്കുന്നവർ രാത്രിയിൽ ശീലമാക്കുന്നതാണ് ഉത്തമം.
 
വയർ എത്ര നിറഞ്ഞാലും കുഴപ്പമില്ല. കൂടാതെ മലബന്ധം ഉണ്ടാകാതിരിക്കാനും രാവിലെ നന്നായി മലശോധന ഉണ്ടാകാനും രാത്രിയിൽ പാൽ കുടിക്കുന്നത് നല്ലതാണ്.
 
ക്ഷീണമോ വിശപ്പോ തോന്നാതെ ശരീരത്തിലെ ഷുഗർനില ക്രമീകരിച്ചു നിർത്താൻ പാൽ കുടിക്കുന്നതിലൂടെ സാധിക്കും. പാലിൽ അടങ്ങിയിരിക്കുന്ന അമിനോ ആസിഡായ ട്രൈപ്‌റ്റോഫാൻ ഉറക്കം സുഗമമാക്കാൻ സഹായിക്കും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍