ഹാര്‍ട്ടിലെ ബ്ലോക്ക് ഒഴിവാക്കണോ? ഈ ഭക്ഷണ സാധനങ്ങള്‍ കുറയ്ക്കാം

Webdunia
ബുധന്‍, 23 ഓഗസ്റ്റ് 2023 (11:07 IST)
ഏത് പ്രായത്തിലുള്ള ആളുകള്‍ക്കും ഇപ്പോള്‍ ഹൃദയ സംബന്ധമായ രോഗങ്ങള്‍ പതിവാണ്. ആരോഗ്യകരമല്ലാത്ത ഭക്ഷണ രീതിയാണ് അതിനു പ്രധാന കാരണം. ചില ഭക്ഷണ സാധനങ്ങളുടെ അമിതമായ ഉപയോഗം ഹൃദയ ധമനികളില്‍ ബ്ലോക്ക് വരാനുള്ള സാധ്യത വര്‍ധിപ്പിക്കും. അത് ഏതൊക്കെയാണെന്ന് നോക്കാം. 
 
കാര്‍ബോ ഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണം അമിതമായി കഴിച്ചാല്‍ ഹൃദയ സംബന്ധമായ അസുഖങ്ങള്‍ വരും. വളരെ കുറച്ച് അന്നജം മാത്രമേ ഒരു ദിവസം നിങ്ങള്‍ കഴിക്കാവൂ. അതായത് അമിതമായി ചോറ് കഴിക്കുന്നത് ശരീരത്തിനു ദോഷകരമാണ്. ബേക്കറി സാധനങ്ങള്‍, പഞ്ചസാര ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ എന്നിവ അമിതമായി കഴിച്ചാല്‍ ഹൃദയ ധമനികളില്‍ ബ്ലോക്ക് വരാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു. 
 
ബട്ടര്‍, സോസ്, റെഡ് മീറ്റ്, വൈറ്റ് ബ്രെഡ് എന്നിവയെല്ലാം ആരോഗ്യത്തിനു ദോഷം ചെയ്യുന്നവയാണ്. വറുത്തതും പൊരിച്ചതുമായ ഭക്ഷണ സാധനങ്ങള്‍ അമിതമായി ഉപയോഗിക്കരുത്. നിങ്ങള്‍ കഴിക്കുന്ന ഭക്ഷണത്തിന്റെ അളവും ഹൃദയത്തിന്റെ ആരോഗ്യവുമായി വളരെ അടുത്ത ബന്ധമുണ്ട്. വിശപ്പ് ശമിക്കുന്ന അളവില്‍ മാത്രമേ ഭക്ഷണം കഴിക്കാവൂ. വിശപ്പ് ശമിച്ചിട്ടും ഭക്ഷണം കഴിക്കുന്നത് തുടര്‍ന്നാല്‍ അത് അമിത കലോറി ശരീരത്തിലേക്ക് എത്താന്‍ കാരണമാകും. കലോറി കുറഞ്ഞ ഭക്ഷണ സാധനങ്ങളായിരിക്കും എപ്പോഴും കഴിക്കേണ്ടത്. ഫാസ്റ്റ് ഫുഡ്, സോഡിയം ധാരാളം അടങ്ങിയ ഭക്ഷണം, പഞ്ചസാര എന്നിവ കുറയ്ക്കണം. 
 
ആന്റി ഓക്‌സിഡന്റ്‌സ് അടങ്ങിയ ഭക്ഷണമാണ് ഹൃദയത്തിന്റെ ആരോഗ്യത്തിനു നല്ലത്. വിറ്റാമിന്‍ എ, സി എന്നിവ ഹൃദയത്തിനു ആവശ്യമാണ്. പച്ചക്കറി, ഫ്രൂട്ട്‌സ് എന്നിവ സ്ഥിരം ശീലമാക്കാവുന്നതാണ്.
 

അനുബന്ധ വാര്‍ത്തകള്‍

Next Article