ഗര്‍ഭിണികള്‍ കഴിക്കാന്‍ പാടില്ലാത്ത ഭക്ഷണങ്ങള്‍ ഇവയാണ്

സിആര്‍ രവിചന്ദ്രന്‍

തിങ്കള്‍, 4 ഒക്‌ടോബര്‍ 2021 (13:31 IST)
ആരോഗ്യ കാര്യങ്ങളിലും ഭക്ഷണകാര്യത്തിലും വളരെയധികം ശ്രദ്ധിക്കേണ്ട  സമയമാണ് ഗര്‍ഭകാലം. അമ്മമാര്‍ കഴിക്കുന്ന ആഹാരം കൊണ്ടുണ്ടാകുന്ന പല പ്രശ്നങ്ങളും കുഞ്ഞിനെയും ദോഷകരമായി ബാധിക്കുന്നതു തന്നെയാണ് കാരണം. ഗര്‍ഭിണികളില്‍ ഉണ്ടാകുന്ന പ്രധാന പ്രശ്നമാണ് നെഞ്ചരിച്ചില്‍. ഇത്തരത്തില്‍ നെഞ്ചെരിച്ചില്‍ ഉണ്ടാകുന്ന ഭക്ഷണസാധനങ്ങള്‍ ഒഴിവാക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്. എരിവ് കൂടിയ ഭക്ഷണങ്ങള്‍, അമിതമായി കൊഴുപ്പടങ്ങിയ ഭക്ഷണങ്ങള്‍, കാപ്പി, ഉള്ളി, വെളുത്തുള്ളി, അമിതമായി പുളിപ്പുള്ള ഭക്ഷണങ്ങള്‍ തുടങ്ങിയവ നെഞ്ചെരിച്ചിലിന് കാരണമാകുന്നവയാണ്. ആരോഗ്യപരമായ ഗുണങ്ങള്‍ ഉണ്ടെങ്കില്‍ പോലും ഗര്‍ഭാവസ്ഥയില്‍ ഇത്തരം അസ്വസ്ഥത ഉണ്ടാക്കുന്ന ഭക്ഷണങ്ങള്‍ ഒഴിവാക്കുന്നതാണ് നല്ലത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍