മാറുന്ന ജീവിതശൈലിക്കൊപ്പം നമ്മള്‍ ശീലിച്ചുതുടങ്ങിയതാണ് ഫ്രിഡ്ജില്‍ സൂക്ഷിച്ചശേഷം ഭക്ഷണങ്ങള്‍ വീണ്ടും വീണ്ടും ചൂടാക്കി കഴിക്കുന്നത്. എന്നാല്‍ എല്ലാഭക്ഷണങ്ങളും ഇത്തരത്തില്‍ ചൂടാക്കി കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല. ഇത് കാന്‍സര്‍ പോലുള്ള പല ആരോഗ്യപ്രശ്നങ്ങള്‍ക്കും കാരണമായേക്കാം. പ്രധാനമായും ചിക്കന്‍, ഉരുളക്കിഴങ്ങ്, ചീര, എണ്ണ, ബീറ്റ്റൂട്ട്, മുട്ട, ചോറ് തുടങ്ങിയവയാണ് പാകം ചെയ്തശേഷം വീണ്ടും ചൂടാക്കി ഉപോഗിക്കാന്‍ പാടില്ലാത്ത ഭക്ഷണ സാധനങ്ങള്‍. ഇങ്ങനെ ചൂടാക്കി ഭക്ഷണം ഉപയോഗിക്കുമ്പോള്‍ അതിന്റെ ഗുണം നഷ്ടപ്പെടുക മാത്രമല്ല നമ്മുടെ ശരീരത്തിന് ദോഷകരമാകുന്ന പല ഘടകങ്ങളും ഭക്ഷണത്തല്‍ രൂപം കൊള്ളുന്നതിനും കാരണമാകുന്നു. ഇത് ആരോഗ്യപരമായി പല പ്രശ്നങ്ങളും ഉണ്ടാക്കുന്നു. കാന്‍സര്‍ പോലുള്ള മാരക രോഗങ്ങളിലേക്കുവരെ നയിക്കാവുന്ന ശീലമാണിത്.