മലിനമായ ഭക്ഷണം കഴിച്ചോ, ശരീരം കാണിക്കുന്ന ലക്ഷണങ്ങള്‍ ഇവയാണ്

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 20 ഒക്‌ടോബര്‍ 2022 (15:04 IST)
ബാക്ടീരിയയോ ഫംഗസോ ബാധിച്ചതും മലിനമായതുമായ ഭക്ഷണങ്ങള്‍ കഴിക്കുന്നതുമൂലമുണ്ടാകുന്ന രോഗമാണ് ഭക്ഷ്യവിഷബാധയെന്ന് അറിയപ്പെടുന്നത്. സാധാരണയായി ഭക്ഷ്യവിഷബാധ ഉണ്ടാകുമ്പോള്‍ കാണുന്ന ലക്ഷണങ്ങള്‍ ഓക്കാനം, വയറുവേദന, ഛര്‍ദ്ദി, നിര്‍ജ്ജലീകരണം എന്നിവ ഉണ്ടാകും. കാലാവധികഴിഞ്ഞ ഭക്ഷണം കഴിക്കുന്നതാണ് പ്രധാനമായും ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകുന്നത്.
 
ഭക്ഷണം കുടലില്‍ എത്തുമ്പോള്‍ തന്നെ രോഗലക്ഷണങ്ങളും കണ്ടുതുടങ്ങും. ചെറിയ സമയത്തേക്ക് മാത്രം നില്‍ക്കുന്ന അസുഖമാണിത്. ചിലരില്‍ പനിയും ലക്ഷണമായി കാണുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article