ചെറുപഴം നല്ലതാണോ?

രേണുക വേണു

ചൊവ്വ, 5 മാര്‍ച്ച് 2024 (19:36 IST)
കേരളത്തില്‍ സുലഭമായി ലഭിക്കുന്ന ചെറുപഴം ആരോഗ്യത്തിനു ഏറെ ഗുണം ചെയ്യുന്നതാണ്. നാരുകള്‍ ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ ചെറുപഴം ദഹനത്തിനു നല്ലതാണ്. പഴത്തില്‍ കൊളസ്‌ട്രോള്‍ ഒട്ടും തന്നെയില്ല. വാഴപ്പഴം ശരീരത്തിനു ഊര്‍ജ്ജം നല്‍കുന്നു. ധാരാളം പൊട്ടാസ്യം അടങ്ങിയിരിക്കുന്നതിനാല്‍ ബിപി കുറയ്ക്കാന്‍ പഴം നല്ലതാണ്. ഉപ്പിന്റെ അംശം പഴത്തില്‍ താരതമ്യേന കുറവാണ്. മലബന്ധം അകറ്റാന്‍ പഴം സഹായിക്കുന്നു. കുടല്‍ രോഗങ്ങള്‍ വരുമ്പോഴും വാഴപ്പഴം ഉപയോഗിക്കാം. പഴങ്ങള്‍ വയറ്റില്‍ അസിഡിറ്റി പ്രശ്‌നം ഉണ്ടാക്കില്ല. ആഹാരത്തിനു മുന്‍പ് പഴം കഴിക്കുന്നതാണ് എപ്പോഴും നല്ലത്. 
 
അതേസമയം കഴിക്കുന്ന പഴത്തിന്റെ അളവില്‍ എപ്പോഴും നിയന്ത്രണം വേണം. അമിതമായി പഴം കഴിക്കരുത്. ഭക്ഷണത്തിനു മുന്‍പ് ഒന്നോ രണ്ടോ പഴം മാത്രം ശീലമാക്കുക. അതിനുശേഷം അമിതമായി ഭക്ഷണം കഴിക്കുകയും ചെയ്യരുത്. എപ്പോഴും വയറില്‍ ചെറിയൊരു ഭാഗം ഒഴിച്ചിട്ട് വേണം ഭക്ഷണം കഴിക്കാന്‍. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍