Health Benefits Of Jackfruit: ചക്കപ്പഴത്തിന്റെ പത്ത് ആരോഗ്യ ഗുണങ്ങള്‍ ഇതാ

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 2 ഏപ്രില്‍ 2024 (16:27 IST)
നിരവധി ആരോഗ്യഗുണങ്ങളാണ് ചക്കപ്പഴത്തിനുള്ളതെന്ന് ഇപ്പോള്‍ ഗവേഷണങ്ങളിലൂടെ തെളിയിക്കപ്പെട്ടിരിക്കുകയാണ്. മുന്‍പ് കേരളത്തില്‍ സുലഭമായിരുന്ന ചക്ക ഇപ്പോള്‍ കിട്ടാക്കനിയായിരിക്കുകയാണ്. കൂടാതെ മാര്‍ക്കറ്റുകളിലേക്ക് ചുരുങ്ങിയിട്ടുമുണ്ട്. വിറ്റാമിന്‍ സി, എ, ബി6, പൊട്ടാസ്യം, മെഗ്നീഷ്യം തുടങ്ങി നിരവധി പോഷകങ്ങള്‍ ചക്കപ്പഴത്തിലുണ്ട്. കൂടാതെ മധുരമുണ്ടെങ്കിലും ചക്കപ്പഴത്തില്‍ ഫാറ്റും കലോറിയും കുറവായതിനാല്‍ ശരീര ഭാരം കുറയ്ക്കാന്‍ സഹായിക്കും. 
 
കൂടാതെ ചക്കപ്പഴത്തില്‍ ഡയറ്ററി ഫൈബര്‍ വളരെയധികമുണ്ട്. ഇത് ദഹനത്തിനും മലബന്ധം തടയുന്നതിനും കുടലിന്റെ ആരോഗ്യത്തിനും സഹായിക്കും. അതിനാല്‍ തന്നെ രക്തത്തില്‍ പഞ്ചസാരയുടെ അളവ് ഉയരാതെ നോക്കാനും ഇത് സഹായിക്കും. ഇതിലടങ്ങിയിരിക്കുന്ന വിറ്റാമിന്‍ എ കണ്ണിന്റെ ആരോഗ്യത്തിനും നല്ലതാണ്. പൊട്ടാസ്യം അടങ്ങിയിരിക്കുന്നതിനാല്‍ രക്തസമ്മര്‍ദ്ദവും നിയന്ത്രിക്കുന്നു. ധാരാളം ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയിരിക്കുന്നതിനാല്‍ ഫ്രീ റാഡിക്കലുകളെ ചെറുക്കുകയും ക്രോണിക് ഡിസീസ് ഉണ്ടാകാതിരിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article