കേരളത്തിലെ ചെറുപ്പക്കാരില്‍ വേഗത്തില്‍ കഷണ്ടി വ്യാപിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

സിആര്‍ രവിചന്ദ്രന്‍
ശനി, 24 ഫെബ്രുവരി 2024 (16:12 IST)
കേരളത്തിലെ ചെറുപ്പക്കാരില്‍ വേഗത്തില്‍ കഷണ്ടി വ്യാപിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. 18നും 25നും ഇടയില്‍ പ്രായമുള്ള നിരവധി യുവാക്കളാണ് ഇപ്പോള്‍ മുടിയുടെ ചികിത്സയ്ക്കായി എത്തുന്നതെന്ന് ഹെയര്‍ ട്രാന്‍സ്പ്ലാന്റ് വിദഗ്ധര്‍ പറയുന്നു. കൂടാതെ ഇതേ പ്രായത്തിലുള്ള സ്ത്രീകളും മുടി മാറ്റിവയ്ക്കുന്നു. കൊച്ചിയിലെ ലാ ഡെന്‍സിറ്റെ ക്ലിനിക്കിലെ മാര്‍ക്കറ്റിങ് മാനേജര്‍ വത്സല പറയുന്നത് 2020ല്‍ ക്ലിനിക് തുടങ്ങിയപ്പോള്‍ ദിവസവും മുടിമാറ്റിവയ്ക്കുന്നതിന് രണ്ടു സര്‍ജറികളാണ് ഉണ്ടായിരുന്നതെന്നും ഇപ്പോള്‍ അത് 17 ആയെന്നുമാണ്. 
 
ഉറക്കമില്ലായിമയും കൂടുതല്‍ നേരമിരുന്നുള്ള ജോലിയും ഉയര്‍ന്ന കലോറി ഡയറ്റുമൊക്കെയാണ് നേരത്തേയുള്ള കഷണ്ടിക്ക് കാരണമായി പറയുന്നത്. ഇതിപ്പോള്‍ പാരമ്പര്യ പ്രശ്‌നമല്ലെന്നും നേരത്തേ 28 വയസ് കഴിഞ്ഞവരിലാണ് മുടികൊഴിച്ചില്‍ കാണുന്നതെങ്കില്‍ ഇപ്പോള്‍ അത് 18-25 ആയെന്ന് തിരുവനന്തപുരത്തെ ഹെയര്‍ ട്രാന്‍സ്പ്ലാന്റ് സര്‍ജന്‍ ഡോക്ടര്‍രാജേഷ് നായര്‍ പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article