ഷുഗര്‍ കൂടുതലുള്ള പഴങ്ങള്‍ രാവിലെ കഴിക്കരുത്, കഴിക്കേണ്ട സമയം ഇതാണ്

സിആര്‍ രവിചന്ദ്രന്‍

ശനി, 24 ഫെബ്രുവരി 2024 (08:28 IST)
വാഴപ്പഴം ആരോഗ്യഗുണത്തിന്റെ കാര്യത്തില്‍ ഒട്ടും പിന്നിലല്ല. എങ്കിലും ഇതില്‍ 25ശതമാനം പഞ്ചസാരയാണ് അടങ്ങിയിരിക്കുന്നത്. ഇത് ശരീരത്തിന്റെ എനര്‍ജി ലെവല്‍ പെട്ടെന്ന് ഉയര്‍ത്തും. ഉയര്‍ന്ന ഷുഗര്‍ ഒഴിച്ചാല്‍ പൊട്ടാസ്യത്തിന്റേയും വിറ്റാമിന്‍ ബി6ന്റെയും വിറ്റാമിന്‍ സിയുടേയും കലവറയാണ്. കൂടാതെ ഇതില്‍ നിരവധി ഫൈബറുകളും അടങ്ങിയിട്ടുണ്ട്. 
 
എന്നാല്‍ ഷുഗര്‍ കൂടുതലുള്ള പഴങ്ങള്‍ രാവിലെ കഴിക്കുന്നത് ഒഴിവാക്കുകയാണ് നല്ലതാണ്. അതേസമയം നാരങ്ങ, ഓറഞ്ച് മുതലായ സിട്രസ് പഴങ്ങള്‍ കഴിക്കുന്നത് നല്ലതാണ്. 
 
പ്രധാനമായും ദഹ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ വെറും വയറ്റില്‍ ഏത്തപ്പഴം കഴിക്കാനേ പാടില്ല. വാഴപ്പഴം അസഡിക് സ്വാഭാവം ഉള്ള ഭക്ഷണമാണ് വെറും വയറ്റില്‍ കഴിച്ചാല്‍ ദഹനപ്രശ്‌നങ്ങള്‍ ഉണ്ടാകും. എന്നാല്‍ എത്തപ്പഴത്തോടൊപ്പം അസിഡിക് സ്വഭാവം കുറയ്ക്കുന്ന ഭക്ഷണപദാര്‍ത്ഥങ്ങളായ ആപ്പിള്‍, ബദാം എന്നിവയും കഴിക്കുന്നത് നല്ലതാണ്. 
 
അത്തരത്തില്‍ മാക്രോ ന്യൂട്രിയറ്റുകളും ഗുണകരമായ കൊഴുപ്പും അടങ്ങിയ ഭക്ഷണങ്ങള്‍ എത്തപ്പഴത്തോടൊപ്പം കഴിക്കുന്നത് പഴത്തിന്റെ ദോഷവശങ്ങള്‍ ഇല്ലാതാക്കുക മാത്രമല്ല നല്ല ആരോഗ്യവും പ്രദാനം ചെയ്യുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍