ശരീരത്തെ 'കൂളാക്കും' തണ്ണിമത്തന്‍

രേണുക വേണു

വെള്ളി, 23 ഫെബ്രുവരി 2024 (13:51 IST)
Watermelon

ചൂടുകാലത്ത് നിര്‍ബന്ധമായും കഴിക്കേണ്ട ഫ്രൂട്ട്‌സില്‍ പ്രധാനപ്പെട്ടതാണ് തണ്ണിമത്തന്‍. ധാരാളം ജലാംശമുള്ള തണ്ണിമത്തല്‍ ചൂടിനെ പ്രതിരോധിക്കും. ശരീരത്തില്‍ നിര്‍ജലീകരണം സംഭവിക്കാതിരിക്കാന്‍ സഹായിക്കുന്നു. ശരീര താപനിലയെ ബാലന്‍സ് ചെയ്യാന്‍ തണ്ണിമത്തന് കഴിവുണ്ട്. 
 
കലോറി കുറഞ്ഞ ഫ്രൂട്ട്‌സാണ് തണ്ണിമത്തന്‍. അതുകൊണ്ട് തണ്ണിമത്തന്‍ കഴിച്ചാല്‍ തടി കൂടുമെന്ന ഭയവും വേണ്ട. വിറ്റാമിന്‍ എ, സി എന്നിവയുടെ ഉറവിടമാണ് തണ്ണിമത്തന്‍. ആന്റി ഓക്‌സിഡന്റുകളും തണ്ണിമത്തനില്‍ അടങ്ങിയിട്ടുണ്ട്. ധാരാളം നാരുകള്‍ അടങ്ങിയതിനാല്‍ വേഗം ദഹിക്കുകയും ചെയ്യുന്നു. തണ്ണിമത്തനില്‍ പഞ്ചസാര ചേര്‍ക്കേണ്ട ആവശ്യമില്ല. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍