മുടികൊഴിച്ചിലിന് കാരണം താരനോ? ഇത് നിങ്ങളുടെ തെറ്റിദ്ധാരണ മാത്രം!

Webdunia
വെള്ളി, 9 നവം‌ബര്‍ 2018 (09:25 IST)
മുടികൊഴിച്ചിലിനെ നിസ്സാരനാക്കുന്നുണ്ടോ? വേണ്ട കെട്ടോ... ഇത് ചില ആരോഗ്യ പ്രശ്‌നങ്ങളുടെ സൂചനയകാൻ സാധ്യത കൂടുതലാണ്. എന്നാൽ താരന്റെ പ്രശ്‌നം വെള്ളത്തിൽ അടങ്ങിയ ക്ലോറിന്റെ പ്രശ്‌നം എന്നൊക്കെ പറഞ്ഞ് നമ്മൾ നിസ്സാരമാക്കുന്നതിലൂടെ ഇതൊന്നും മനസ്സിലാക്കാൻ കഴിയുന്നില്ല.
 
മുടികൊഴിച്ചിലുണ്ടാക്കുന്ന പ്രധാന അസുഖങ്ങളിലൊന്നാണ് പ്രമേഹം. പ്രമേഹം പിടിപ്പെട്ടാൽ  രക്തചംക്രമണ വ്യവസ്ഥയെ തടസ്സപ്പെടുത്തുകയും തലച്ചോറിന്റെ രക്തപ്രവാഹത്തെ നിയന്ത്രിക്കുകയും ചെയ്യുന്നു. ഇത് മുടികൊഴിച്ചിൽ കൂട്ടാം. മുതിർന്നവരെയും കുഞ്ഞുങ്ങളെയും ഒരുപോലെ ബാധിക്കുന്ന ഒന്നാണ് അനീമിയ അഥവാ വിളർച്ച. രക്തത്തിലെ ഹീമോഗ്ലോബിന്റെ ഇളവ് സാധാരണയിലും കുറയുന്ന അവസ്ഥയാണ് അനീമിയ അഥവ വിളര്‍ച്ച. മുടി കൊഴിച്ചിൽ ഇതിന്റെ സൂചനയുമാകാം.
 
രോഗപ്രതിരോധശേഷിയെ ബാധിക്കുന്ന ഒരു അപകടകരമായ രോഗമാണ് ല്യൂപ്പസ്.  ചർമ്മം, സന്ധികൾ, ശ്വാസകോശം, വൃക്കകൾ, മുടി എന്നിവയെയാണ് ഈ രോ​ഗം പ്രധാനമായി ബാധിക്കുന്നത്.  ആദ്യം ചെറുതായി മാത്രമേ മുഴികൊഴിച്ചിലുണ്ടാവുകയുള്ളൂ. പിന്നീട് മുടികൊഴിച്ചിൽ കൂടാം. 
 
ഹൈപ്പർതെറോയിഡിസവും ഹെപ്പോതെറോയിഡിസവും മുടികൊഴിച്ചിലിന് കാരണമാകാറുണ്ട്.  ശരീരത്തിൽ ‌പുതിയ കോശങ്ങൾ ഉത്പാദിപ്പിക്കുന്നതും നിലനിർത്തുന്നതും തൈറോയിഡ് ​ഗ്രന്ഥികളാണ്. ക്യാൻസർ മുടികൊഴിച്ചിലുണ്ടാക്കാമെന്നാണ് മിക്ക പഠനങ്ങളിലും പറയുന്നത്. ക്യാൻസറിന് പ്രധാനമായി ചെയ്യാറുള്ളത് കീമോതെറാപ്പി, റേഡിയേഷൻ തെറാപ്പിയുമാണ്. ഇവ രണ്ടും മുടികൊഴിച്ചിലിന് കാരണമാകാറുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article