സ്‌ത്രീകൾക്ക് ഇഷ്‌ടം കഷണ്ടിയുള്ള പുരുഷന്മാരെ?

Webdunia
ബുധന്‍, 5 ഡിസം‌ബര്‍ 2018 (12:03 IST)
'കഷണ്ടി' പലർക്കും പ്രശ്‌നമാണ്. എന്നാൽ കഷണ്ടി ഒരു അനുഗ്രഹമാണോ? തലയിൽ മുടി കുറവാകുന്നത് എങ്ങനെയാണ് അനുഗ്രഹമാകുന്നത് അല്ലേ. പറയാം, മുടിയുള്ള പുരുഷന്മാരേക്കാള്‍ ആരോഗ്യവാന്മാരും ശക്തരുമാണ് കഷണ്ടിയുള്ളവര്‍ എന്നാണ് പൊതുസമൂഹം കരുതുന്നതെന്നാണ് പുതിയ പഠനം തെളിയിക്കുന്നത്.
 
ബ്രിട്ടനിലെ പെന്‍സല്വേനിയ യൂനിവേഴ്സിറ്റിയിലെ ഗവേഷകരുടെതാണ് പുതിയ കണ്ടുപിടുത്തം. ഒരു വ്യക്തിയുടെതന്നെ മുടിയുള്ളതും മുടിയില്ലാത്തതുമായ ചിത്രങ്ങള്‍ ഉപയോഗിച്ച്‌ 35 വനിതകള്‍ ഉള്‍പ്പെട്ട 59 വിദ്യാര്‍ത്ഥികളിലായിരുന്നു സര്‍വേ നടത്തിയത്. 
 
ഇതിൽ പൂർണ്ണമായും കഷണ്ടിക്കാർക്ക് ഷൈൻ ചെയ്യാനുള്ള അവസരം ഉണ്ടെന്ന് പറയുന്നു. കഷണ്ടിയുള്ളവരുടെ ശരീരത്തില്‍ ഉറച്ച മസിലുകളുണ്ടെന്നും അവര്‍ മറ്റുള്ളവരെ അപേക്ഷിച്ച്‌ ശക്തിയുള്ളവരാണെന്നുമാണ് പഠനത്തില്‍ തെളിയുന്ന കാര്യം. സ്‌ത്രീകളും ഇത്തരക്കാരെ ഇഷ്‌ടപ്പെടുന്നു എന്നാണ് പൊതുവേ പറയുന്നതും. 

അനുബന്ധ വാര്‍ത്തകള്‍

Next Article