H3N2: ഇന്‍ഫ്‌ളുവന്‍സ വൈറസിന്റെ വകഭേദമാണ് ഒ3ച2 വൈറസ്. ഇത് മുതിര്‍ന്നവരില്‍ മാത്രമല്ല കുട്ടികളിലും ഗുരുതരമാകാറുണ്ട്. ജലദോഷം, പനി, ചുമ, മൂക്കൊലിപ്പ്, മൂക്കടപ്പ്, ശരീരവേദന, തൊണ്ടവേദന, നെഞ്ചിലെ മുറുക്കം, ശ്വസനപ്രശ്‌നങ്ങള്‍, വയറിളക്കം, തലവേദന, ഛര്‍ദ്ദി, നിര്‍ജലീകരണം, ക്ഷീണം, മലബന്ധം, എന്നിവയൊക്കെ കുട്ടികളിലെ രോഗലക്ഷണമാണ്. സാധാരണയായി രോഗലക്ഷണങ്ങള്‍ 5-7 ദിവസങ്ങള്‍ നീണ്ടുനില്‍ക്കാം. കൃത്യമായ ചികിത്സ ലഭിച്ചില്ലെങ്കിലും രോഗം ഗുരുതരമാകാന്‍ സാധ്യതയുണ്ട്.