PCOS:സ്ത്രീകളില്‍ പിസിഓഎസ് സാധാരണമാകുന്നു, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

സിആര്‍ രവിചന്ദ്രന്‍

ചൊവ്വ, 9 ജനുവരി 2024 (15:32 IST)
പിസിഓഎസ് ഉള്ളവരാണെങ്കില്‍ ചില ഭക്ഷണങ്ങള്‍ ഒഴിവാക്കണം. സ്ത്രീകളില്‍ കാണുന്ന ഈ രോഗാവസ്ഥ മെറ്റബോളിസത്തെയും പ്രത്യുല്‍പാദനത്തെയും ഗുരുതരമായി ബാധിക്കാറുണ്ട്. ആദ്യമായി പാക്കറ്റുകളില്‍ വരുന്നതും സംസ്‌കരിച്ചതുമായ ഭക്ഷണം ഒഴിവാക്കുകയാണ് വേണ്ടത്. ഈ ഭക്ഷണങ്ങള്‍ ഇന്‍സുലിന്‍ റെസിസ്റ്റന്‍സിനും ഇതുവഴി പിസിഓഎസിനും കാരണമാകും. മറ്റൊന്ന് മധുരപാനിയങ്ങളാണ്. 
 
മൈത ഉല്‍പ്പന്നങ്ങളും ഹോര്‍മോണ്‍ അടങ്ങിയ പാലും ഒഴിവാക്കണം. ചുവന്ന മാംസവും മദ്യവും ഒഴിവാക്കണം. ഇത് ഇന്‍ഫ്‌ളമേഷന്‍ ഉണ്ടാക്കുകയും ഇന്‍സുലിന്‍ റസിസ്റ്റന്‍സിനും കാരണമാകുന്നു. ഉയര്‍ന്ന സോഡിയം വയര്‍പെരുക്കം ഉണ്ടാക്കുകയും ഉയര്‍ന്ന ഹൈപ്പര്‍ ടെന്‍ഷനും കാരണമാകും. അതിനാല്‍ ഉപ്പിന്റെ ഉപയോഗം കുറയ്ക്കണം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍