പ്രഭാത ഭക്ഷണത്തിന് മാത്രം അമിതമായി പ്രാധാന്യം നല്‍കുന്നവരാണ് നമ്മളില്‍ പലരും. അത്താഴത്തിനും പ്രാധാന്യം നല്‍കേണ്ടതുണ്ട്. പഴമക്കാര്‍ പറയുന്ന ഒരു ചൊല്ലുണ്ട്. അത്താഴം അത്തിപഴത്തോളം മാത്രമെന്ന് .അതായത് അത്താഴം വളരെ കുറച്ച് മാത്രമേ കഴിക്കാവൂ എന്നാണ്. തന്നയുമല്ല രാത്രി ഒത്തിരി വൈകുന്നതിന് മുമ്പേ ഭക്ഷണം കഴിക്കുകയും വേണം. അത്താഴം ശരിയായില്ലെങ്കില്‍ ഉണ്ടാകുന്ന പ്രധാന പ്രശ്‌നങ്ങളാണ് ഗ്രാസ്ട്രബിള്‍, പുളിച്ചു തികട്ടല്‍, മലബന്ധം തുടങ്ങിയ ദഹനപ്രശന്ങ്ങള്‍. പ്രഭാത ഭക്ഷണവും ഉച്ച ഭക്ഷണവും ശരിയായി കഴിക്കാതെ രാതി ഒരുപാട് വാരിവലിച്ച് കഴിക്കുന്നത് കൂടുതല്‍ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയേ ഉള്ളു.