ഭാരം കുറയ്ക്കാന്‍ ഡയറ്റ് ചെയ്യുമ്പോള്‍ ഈ അഞ്ചു കാര്യങ്ങള്‍ മനസ്സില്‍ സൂക്ഷിക്കണം

സിആര്‍ രവിചന്ദ്രന്‍

ചൊവ്വ, 23 മെയ് 2023 (14:12 IST)
ആരോഗ്യകരമായ രീതിയില്‍ വേണം ശരീരഭാരം കുറയ്ക്കാന്‍. അല്ലെങ്കില്‍ മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായേക്കും. ഫൈബര്‍ കൂടുതല്‍ അടങ്ങിയിരിക്കുന്ന ഭക്ഷണം കഴിക്കുന്നത് വിശപ്പ് ഇല്ലാതിരിക്കാനും കൂടുതലായി ഭക്ഷണം കഴിക്കാതിരിക്കാനും സഹായിക്കും. ഇലക്കറികള്‍, പഴങ്ങള്‍ എന്നിവയിലെല്ലാം ധാരാളം ഫൈബര്‍ ഉണ്ട.് ഇത് ദഹനം നടത്തുന്നതിനും മലബന്ധം ഇല്ലാതാക്കുന്നതിനും സഹായിക്കും. മറ്റൊന്ന് ശരീരത്തിന് ആവശ്യമായ പോഷകങ്ങള്‍ ലഭിക്കുന്ന പലതരം ഭക്ഷണങ്ങള്‍ മിതമായ രീതിയില്‍ കഴിക്കുക എന്നതാണ്. മുഴു ധാന്യങ്ങള്‍, പാല്‍, പച്ചക്കറി, ഹെല്‍ത്തി ഫാറ്റ് എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു.
 
ശരീരഭാരം കുറയ്ക്കുന്നതിന് കഴിക്കുന്ന ആഹാരത്തിന്റെ അളവ് പ്രധാന പങ്കുവഹിക്കുന്നു. കൂടാതെ അമിതമായി മധുരം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് വിപരീത ഫലം ചെയ്യും. ഇത് ഫാറ്റിലിവറിനും പ്രമേഹത്തിനും അമിതവണ്ണത്തിനും കാരണമാകും. ആവശ്യമായ ജലം ശരീരത്തില്‍ എത്തിയാല്‍ മാത്രമേ ശരീരത്തിന് വിഷാംശങ്ങള്‍ പുറന്തള്ളാന്‍ സാധിക്കൂ.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍