ചിക്കനാണോ മീനാണോ ഏറ്റവും ആരോഗ്യകരം

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 23 ഒക്‌ടോബര്‍ 2024 (18:51 IST)
ചിക്കനും മീനും വ്യത്യസ്ത തരം പോഷകങ്ങള്‍ അടങ്ങിയ മികച്ച ഭക്ഷണങ്ങളാണ്. രണ്ടും ശരീരത്തിന് അത്യാവശ്യ പോഷകങ്ങള്‍ നല്‍കുന്നു. ഇതില്‍ ഏതാണ് ഏറ്റവും മികച്ചത് എന്ന് പറയാന്‍ പ്രയാസമാണ്. ചിക്കനില്‍ അയണ്‍, സിങ്ക്, സെലീനിയം എന്നീ മിനറലുകള്‍ അടങ്ങിയിട്ടുണ്ട്. മീനില്‍ കാല്‍സ്യവും ഫോസ്ഫറസ്സും ഒമേഗ ത്രീ ഫാറ്റി ആസിഡും ധാരാളമായി അടങ്ങിയിട്ടുണ്ട്. ദിവസവും മത്സ്യം കഴിക്കുന്നത് നല്ല ഉറക്കത്തിനും തലച്ചോറിന്റെ പ്രവര്‍ത്തനങ്ങള്‍ക്കും നല്ലതാണ്. കൂടാതെ കണ്ണിന്റെ കാഴ്ച ശക്തി വര്‍ദ്ധിപ്പിക്കുകയും ചെയ്യും. കടല്‍ വിഭവങ്ങള്‍ കാന്‍സറിന്റെ സാധ്യത കുറയ്ക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.
 
ആഴ്ചയില്‍ രണ്ട് ദിവസമെങ്കിലും മത്സ്യം കഴിക്കണമെന്നും ആരോഗ്യവിദഗ്ധര്‍ പറയുന്നു. അതേസമയം ചിക്കന്‍ ബ്രെസ്റ്റില്‍ ധാരാളം വിറ്റാമിന്‍ ബി 3 അടങ്ങിയിട്ടുണ്ട്. ശരീരഭാരം കുറയ്ക്കാന്‍ ചിക്കന്‍ മികച്ച ഭക്ഷണമാണ്. പലപ്പോഴും ബീഫിനെക്കാളും മട്ടനെക്കാളും നല്ലതാണ് ചിക്കന്‍. ഇത് മറ്റുള്ളവയെ ആപേക്ഷിച്ച് ഹൃദ്രോഗം ഉണ്ടാകുന്ന സാധ്യത കുറയ്ക്കുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article