മൂത്രത്തില്‍ കല്ല് ഇപ്പോള്‍ സാധാരണമായിരിക്കുകയാണ്. വൃക്കയില്‍ മിനറലുകള്‍ ചേര്‍ന്നുണ്ടാകുന്ന ചെറിയ കല്ലുകള്‍ മൂത്രത്തിലൂടെ പോകാറുണ്ട് എന്നാല്‍ വലിയ കല്ലുകള്‍ പ്രയാസമങ്ങള്‍ ഇത് മറ്റു പലപ്രശ്നങ്ങളും സൃഷ്ടിക്കും. ഇത്തരത്തില്‍ വൃക്കകളില്‍ കല്ലുണ്ടാകുമ്പോള്‍ ശരീരം ചില ലക്ഷണങ്ങള്‍ കാട്ടും. അതില്‍ പ്രധാനപ്പെട്ടതാണ് പുറകുവശത്ത് താഴെയായുള്ള വേദന. ഈ വേദന വയറിലേക്കും പടരും. മറ്റൊന്ന് മൂത്രമൊഴിക്കുമ്പോഴുള്ള ബുദ്ധിമുട്ടാണ്. മൂത്രം ഒഴിക്കുമ്പോള്‍ വേദനയും അസ്വസ്ഥതയും ഉണ്ടാകും.