അറിവില്ലായ്മ കൊണ്ട് ഈ ശീലങ്ങള്‍ പതിവാക്കരുത്, ബ്രെയിന്‍ അറ്റാക്കിനെ കുറിച്ച് ഇക്കാര്യങ്ങള്‍ അറിയണം

സിആര്‍ രവിചന്ദ്രന്‍

തിങ്കള്‍, 22 ജൂലൈ 2024 (14:05 IST)
സ്‌ട്രോക്കിനെ ബ്രെയിന്‍ അറ്റാക്ക് എന്നാണ് വിളിക്കുന്നത്. തലച്ചോറില്‍ രക്തം എത്തുന്നത് തടസപ്പെടുന്ന അവസ്ഥയാണിത്. ഇതുവഴി ഓക്‌സിജനും പോഷകങ്ങളും തലച്ചോറിലെത്തില്ല. പിന്നാലെ തലച്ചോറിന് കേടുവരുകയും ചെയ്യും. ചില ശീലങ്ങളും അബദ്ധങ്ങളും സ്‌ട്രോക്കിലേക്ക് നയിക്കാം. ഓരോ വര്‍ഷവും 15 മില്യണ്‍ പേര്‍ക്ക് സ്‌ട്രോക്ക് വരുന്നതായാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്. 
 
സ്‌ട്രോക്കിന് പ്രധാന പങ്കുവഹിക്കുന്നത് മോശം ഭക്ഷണ ശീലമാണ്. പിന്നെ വ്യായാമക്കുറവും കാരണമാണ്. പുകവലിയും മദ്യപാനവും സ്‌ട്രോക്ക് വരാനുള്ള സാധ്യതയെ വര്‍ധിപ്പിക്കും. ചില രോഗാവസ്ഥകളായ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, പ്രമേഹം, കൊളസ്‌ട്രോള്‍ എന്നിവയെ അവഗണിക്കുന്നത് സ്‌ട്രോക്ക് വരാന്‍ കാരണമാകും. ഇത്തരം അവസ്ഥകള്‍ ഉണ്ടെങ്കില്‍ ഇതിനുള്ള ചികിത്സ സ്വീകരിക്കേണ്ടതാണ്. ഉറക്കകുറവുള്ളവരിലും സ്‌ട്രോക്ക് ഉണ്ടാകാന്‍ സാധ്യതയുണ്ട്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍