പെട്ടന്ന് ഭക്ഷണം കഴിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ ഇതൊന്ന് അറിയുക

Webdunia
ഞായര്‍, 14 ജൂലൈ 2019 (16:55 IST)
നമ്മള്‍ എന്തു കഴിക്കുന്നു എന്നതനുസരിച്ചാണ് നമ്മുടെ ശരീരഭാരം കുറയുന്നത്. എന്നാല്‍ നിങ്ങള്‍ എത്ര വേഗത്തില്‍ ഭക്ഷണം കഴിക്കുന്നു എന്നതും ശരീരഭാരത്തെ സ്വാധീനിക്കും.വളരെ വേഗത്തില്‍ ഭക്ഷണം കഴിക്കുന്നവരില്‍ തടി കൂടാന്‍ സാധ്യതയുണ്ടെന്നാണ് ജപ്പാനില്‍ നടത്തിയ ഒരു പഠനം പറയുന്നത്. വേഗത്തില്‍ ഭക്ഷണം കഴിക്കുന്നവരില്‍ ഹൃദ്രോഗ സാധ്യതയും പ്രമേഹമുണ്ടാകാനുള്ള സാധ്യതയുമുണ്ടെന്നും പഠനം പറയുന്നു. ജേണല്‍ സര്‍ക്കുലേഷനിലാണ് പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. 
 
1083 പേരിലാണ് പഠനം നടത്തിയത്. വേഗത്തില്‍ ഭക്ഷണം കഴിക്കുന്നവരില്‍ ഇത്തരം രോഗം വരാനുളള സാധ്യത 89 ശതമാനമാണ്.  വേഗത്തില്‍ ഭക്ഷണം കഴിക്കുന്ന  11.6 ശതമാനം ആളുകളിലാണ് ഇത്തരം രോഗങ്ങള്‍ കണ്ടെത്തിയത് എന്നും പഠനറിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.പതുക്കെ ഭക്ഷണം കഴിക്കുന്നവരില്‍ 2.3 ശതമാനമാണ് ഇത്തരത്തിലുളള രോഗങ്ങള്‍ കണ്ടെത്തിയത്. അതുപോലെ തന്നെ പതുക്കെ കഴിക്കുന്നവരില്‍ ശരീരഭാരം കൂടാനുളള സാധ്യതയും കുറവാണ് എന്നും പഠനം പറയുന്നു. 

അനുബന്ധ വാര്‍ത്തകള്‍

Next Article