മദ്യത്തോടൊപ്പം ഈ ഭക്ഷണങ്ങൾ കഴിക്കരുത്, അറിയൂ !

Webdunia
വ്യാഴം, 27 ഫെബ്രുവരി 2020 (19:09 IST)
മദ്യപാനം ആരോഗ്യത്തിന് ഹാനീകരമാണ്. അതുകൊണ്ടുതന്നെ മദ്യപിക്കുന്നവർ ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്. മദ്യപിക്കുമ്പോൾ മാത്രമല്ല മദ്യപിക്കുമ്പോൾ കഴിക്കുന്ന ഭക്ഷണ പദാർത്ഥങ്ങളിലും ശ്രദ്ധ നൽകണം. അച്ചാറും മിച്ചറുമൊക്കെയാണ് സാധാരണഗതിയിൽ മദ്യത്തോടൊപ്പം ആളുകൾ കൂടുതലും കഴിക്കാറുള്ളത്. എന്നാൽ ഇത് നല്ലതല്ല  
 
എല്ലാ ഭക്ഷണ സാധനങ്ങളും ടച്ചിംഗ്‌സായി ഉപയോഗിക്കാന്‍ പാടില്ല. ചിലത് ഉപയോഗിച്ചാൽ പണി പുറകേ വരും. അമിതമായി കൊഴുപ്പടങ്ങിയ ഭക്ഷണങ്ങളോ ജങ്ക് ഫുഡുകളോ ഉപയോഗിക്കരുത്. ഇത്തരം ഭക്ഷണങ്ങള്‍ കഴിക്കുമ്പോള്‍ ശരീരത്തിൽ കൊഴുപ്പ് അടിഞ്ഞു കൂടും എന്ന് മാത്രമല്ല ജങ്ക് ഫുഡിലെ രാസവസ്തുക്കൾ മദ്യവുമായി ചേർന്ന് പ്രതി പ്രവർത്തനങ്ങൾ ഉണ്ടാവുകയും ചെയ്യും.
 
മദ്യപിക്കുമ്പോൾ സലാഡ്, ഫ്രൂട്ട്സ്, നട്ട്സ്, എന്നിവ കഴിക്കുന്നതാണ് നല്ലത്, പഴങ്ങളും പച്ചക്കറികളും കൂടുതൽ കഴിക്കുന്നത് മദ്യപാനം മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾ കുറക്കാനും സഹായിക്കും. ധാരാളം വെള്ളം കുടിക്കാനും ശ്രദ്ധിക്കണം. കാരണം മദ്യപിക്കുമ്പോൾ ശരീരത്തിൽ നിർജലീകരണം ഉണ്ടാകും. ശരീരത്തിന് ആവശ്യമായ ജലാംശം നൽകാൻ പ്രത്യേകം ശ്രദ്ധിക്കണം. 

അനുബന്ധ വാര്‍ത്തകള്‍

Next Article