കൂടുതല്‍ സമയം ടോയ്‌ലറ്റില്‍ ഇരിക്കരുത് !

രേണുക വേണു
ബുധന്‍, 1 മെയ് 2024 (12:54 IST)
മലവിസര്‍ജനത്തിനായി ടോയ്‌ലറ്റില്‍ ഏഴ് മിനിറ്റില്‍ കൂടുതല്‍ ഇരിക്കുന്നത് ആരോഗ്യത്തിനു നല്ലതല്ല. ദീര്‍ഘനേരം ടോയ്‌ലറ്റില്‍ ഇരിക്കുമ്പോള്‍ മലാശയത്തിലും മലദ്വാരത്തിലും സമ്മര്‍ദ്ദം കൂടുന്നു. തത്ഫലമായി ചിലരില്‍ പൈല്‍സ്, ബ്ലീഡിങ് എന്നീ അവസ്ഥകള്‍ കാണപ്പെടും. മലവിസര്‍ജനത്തിനായി സമ്മര്‍ദ്ദം ചെലുത്തുന്നത് ഉദര സംബന്ധമായ അസുഖങ്ങളിലേക്ക് നയിക്കും.
 
മലവിസര്‍ജനത്തിനു തയ്യാറാണെന്ന് തോന്നുമ്പോള്‍ മാത്രമേ ടോയ്‌ലറ്റില്‍ പോകാവൂ. ടോയ്‌ലറ്റില്‍ ദീര്‍ഘനേരം ചെലവഴിക്കുമ്പോള്‍ അണുബാധയ്ക്കുള്ള സാധ്യതയും കൂടുതലാണ്. ടോയ്‌ലറ്റ് സീറ്റ് നന്നായി കഴുകിയ ശേഷം മാത്രമേ അതില്‍ ഇരിക്കാവൂ. മൊബൈല്‍ ഫോണ്‍, പുസ്തകങ്ങള്‍ എന്നിവയുമായി ടോയ്‌ലറ്റില്‍ ഇരിക്കുന്നത് മോശം പ്രവണതയാണ്. 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article