ഷുഗര്‍ രോഗികള്‍ ചിക്കന്‍ ഒഴിവാക്കണോ?

രേണുക വേണു
ശനി, 17 ഓഗസ്റ്റ് 2024 (13:20 IST)
ഭക്ഷണ കാര്യത്തില്‍ അതീവ ശ്രദ്ധ ചെലുത്തേണ്ട വിഭാഗമാണ് പ്രമേഹ രോഗികള്‍. ഗ്ലൂക്കോസിന്റെ അളവ് ഏറ്റവും കുറവുള്ള ഭക്ഷണ സാധനങ്ങളാണ് പ്രമേഹ രോഗികള്‍ കഴിക്കേണ്ടത്. ചോറ്, ചപ്പാത്തി, കിഴങ്ങ് തുടങ്ങിയ ഭക്ഷണ സാധനങ്ങള്‍ പ്രമേഹമുള്ളവര്‍ ഒഴിവാക്കണം. 
 
അതേസമയം പ്രമേഹ രോഗികള്‍ക്ക് പച്ചക്കറി നന്നായി കഴിക്കാവുന്നതാണ്. പച്ചക്കറികളില്‍ ഗ്ലൂക്കോസിന്റെ അളവ് വളരെ കുറവാണ്. എന്നാല്‍ കിഴങ്ങ് വര്‍ഗത്തില്‍പ്പെട്ടവ അധികം കഴിക്കരുത്. വെണ്ണ, നെയ്യ്, തൈര് എന്നിവയിലും ഗ്ലൂക്കോസിന്റെ അളവ് കുറവാണ്. 
 
പ്രമേഹ രോഗികള്‍ക്ക് ചിക്കന്‍ ധൈര്യമായി കഴിക്കാം. ഇറച്ചി, മീന്‍, മുട്ട എന്നിവയിലെല്ലാം ഗ്ലൂക്കോസ് കുറവാണ്. കൊഴുപ്പ് കുറഞ്ഞതും പ്രോട്ടീന്‍ കൂടുതല്‍ അടങ്ങിയതുമാണ് ചിക്കന്‍. അതുകൊണ്ട് പ്രമേഹ രോഗികള്‍ക്ക് ധൈര്യമായി കഴിക്കാം. ചിക്കന്‍ പുഴുങ്ങി കഴിക്കുന്നതാണ് നല്ലത്. മാത്രമല്ല ചിക്കന്‍ കറി വയ്ക്കുകയാണെങ്കില്‍ വളരെ ചെറിയ തോതില്‍ മാത്രമേ വെളിച്ചെണ്ണയും മസാലകളും ഉപയോഗിക്കാവൂ. പ്രമേഹ രോഗികള്‍ ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ ചിക്കന്‍ കഴിക്കുന്നതില്‍ യാതൊരു ദോഷവും ഇല്ല.

അനുബന്ധ വാര്‍ത്തകള്‍

Next Article