സ്വകാര്യഭാഗങ്ങളില്‍ വിട്ടുമാറാത്ത ചൊറിച്ചിലോ, ഈ രോഗത്തിന്റെ മുന്നറിയിപ്പാകാം

സിആര്‍ രവിചന്ദ്രന്‍
ശനി, 20 ഏപ്രില്‍ 2024 (15:55 IST)
പ്രമേഹം ഇന്ന് സര്‍വസാധാരമായിക്കൊണ്ടിരിക്കുകയാണ്. കണക്കുകള്‍ പ്രകാരം ലോകത്തെ 10.5ശതമാനം ചെറുപ്പക്കാരും പ്രമേഹബാധിതരാണ്. ഇതില്‍ പകുതിയോളം പേരും തങ്ങള്‍ക്ക് പ്രമേഹം ഉണ്ടെന്ന വിവരം അറിയാതെ ജീവിക്കുകയാണ്. ആരോഗ്യവിദഗ്ധര്‍ പറയുന്നത് പ്രമേഹം ഒരാള്‍ക്ക് ഉണ്ടാകുമ്പോള്‍ സ്വകാര്യഭാഗങ്ങളില്‍ നിന്നും ചില മുന്നറിയിപ്പുകള്‍ ഉണ്ടാകുമെന്നാണ്. പുരുഷന്മാരില്‍ ലിംഗത്തിന്റെ തലഭാഗത്തിന് ചുറ്റും ചുവന്ന തടിപ്പും ചൊറിച്ചിലും ഉണ്ടാകാം. കൂടാതെ ദുര്‍ഗന്ധവും ഉണ്ടാകും. വെളുത്ത കുരുക്കളും ലൈംഗിക ബന്ധത്തിനിടയില്‍ വേദനയും ഉണ്ടാകാം.
 
പുരുഷന്മാരില്‍ സ്ത്രീകളെ അപേക്ഷിച്ച് പ്രമേഹം മൂലമുള്ള വണ്ണംവയ്ക്കല്‍ കുറവാണ്. സ്ത്രീകളില്‍ തുടര്‍ച്ചയായ വജൈനല്‍ ഇന്‍ഫക്ഷന്‍ പ്രമേഹം മൂലം ഉണ്ടാകാറുണ്ട്. കൂടാതെ രാത്രികാലങ്ങളില്‍ ഇടയ്ക്കിടെ മൂത്രമൊഴിക്കാന്‍ പോകല്‍, ക്ഷീണം, തുടര്‍ച്ചയായി തൊലിപ്പുറത്തെ ഇന്‍ഫക്ഷന്‍ എന്നിവയും ഉണ്ടാകും. 

അനുബന്ധ വാര്‍ത്തകള്‍

Next Article