പലപ്പോഴും പല രോഗങ്ങള്‍ക്കും നമ്മളെ പിടികൂടാന്‍ എളുപ്പം കഴിയും. എന്നാല്‍ ഈ രോഗങ്ങള്‍ക്ക് മുന്നോടിയായി വരുന്നത് പല തരത്തിലുള്ള ലക്ഷണങ്ങളായിരിക്കും. എന്നാല്‍ ഈ ലക്ഷണങ്ങളെ തിരിച്ചറിയാന് പലപ്പോഴും നമുക്ക് സാധിക്കാറില്ല. കൂടാതെ പല ലക്ഷണങ്ങളും നമ്മള്‍ അവഗണിയ്ക്കുകയും ചെയ്യും. പക്ഷാഘാതത്തിന് പോലും കാരണമാകാവുന്ന ചില ലക്ഷണങ്ങള്‍ പലപ്പോഴും നമ്മള്‍ അവഗണിയ്ക്കാറുണ്ട്. എന്തെല്ലാമാണ് അത്തരം ലക്ഷണങ്ങളെന്ന് നോക്കാം.
ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യമാണ് മുഖത്തെ ചര്‍മ്മം അയഞ്ഞതും തൂങ്ങിയതുമായി കാണപ്പെടുന്നത്. അത് പക്ഷാഘാത ലക്ഷണങ്ങളില്‍ പ്രധാനപ്പെട്ടതാണ്. അതുപോലെ കൈയ്യിന്റെ ബലക്കുറവും പക്ഷാഘാത ലക്ഷണങ്ങളില്‍ പ്രധാനപ്പെട്ടതാണ്. ഇടത്തെ കയ്യിനാണ് ബലക്കുറവ് അനുഭവപ്പെടുന്നതെങ്കില്‍ കൂടുതല്‍ സൂക്ഷിക്കേണ്ടതാണ്.
പ്രമേഹത്തിലൂടെയും പലപ്പോഴും പക്ഷാഘാതം സൂചന നല്‍കും. പ്രമേഹം എന്ന് കരുതി മരുന്ന് കഴിയ്ക്കുന്നത് പലപ്പോഴും പക്ഷാഘാതത്തിലേക്ക് നയിക്കും. കൂടാതെ സ്ഥിരമായി സംസാരത്തിന്റെ രീതി മാറുന്നതും വാക്കുകള്‍ തിരിച്ചറിയാന്‍ പറ്റാതെ വരുന്നതും പക്ഷാഘാതത്തിന്റെ തുടക്കമാണ്. പലപ്പോഴും കാഴ്ചയില്‍ തകരാറുകള്‍ ഉണ്ടാവുന്നതും പക്ഷാഘാതത്തിന്റെ ലക്ഷണമാണ്.
പലപ്പോഴും പ്രായമാകുന്തോറും ആരോഗ്യപ്രശ്‌നങ്ങളും കൂടുതലാകാറുണ്ട്. എന്നാല്‍ ഇന്നത്തെ തിരക്കേറിയ ജീവിതത്തില്‍ ഇത് ആരും ശ്രദ്ധിക്കാറില്ല. അന്‍പതു വയസ്സിനു ശേഷം എല്ലാ മാസവും വൈദ്യപരിശോധന നടത്തേണ്ടത് അത്യാവശ്യമാണ്. അതുപോലെ ജനിതക തകരാറുകള്‍ മൂലവും പക്ഷാഘാതം നമ്മുടെ ജീവിതത്തിലേക്ക് കടന്നു വരാം. അതുകൊണ്ട് തന്നെ ജനിതകപരമായ തകരാറുകള്‍ ഉള്ളവര്‍ എല്ലായ്പ്പോഴും മുന്‍കരുതല്‍ എടുക്കേണ്ടതാണ്.