ഭക്ഷണവും ശരീരദുര്‍ഗന്ധവും തമ്മിലുള്ള ബന്ധം ഇതാണ്

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 16 ഒക്‌ടോബര്‍ 2024 (20:24 IST)
പലരെയും അലട്ടുന്ന പ്രശ്‌നമാണ് ശരീര ദുര്‍ഗന്ധം. ഇത് ഒരു വ്യക്തിയെ മാത്രമല്ല അയാള്‍ക്ക് ചുറ്റിലുമുള്ളവരെയും ബാധിക്കുന്ന പ്രശ്‌നമാണ്. ശരീര ദുര്‍ഗന്ധം മാറാനുള്ള നിരവധി മാര്‍ഗങ്ങള്‍ നാം നിത്യവും കാണാറുണ്ട്. എന്നാല്‍ ഇതിനുള്ള പ്രധാന കാരണം വിയര്‍പ്പും കഴിക്കുന്ന ഭക്ഷണവുമാണ്. എരിവ് കൂടുതലുള്ള ഭക്ഷണം കഴിക്കുന്നത് പലപ്പോഴും ശരീര ദുര്‍ഗന്ധത്തിന് കാരണമാകാറുണ്ട്. അതുപോലെ തന്നെ വെളുത്തുള്ളി കൂടുതല്‍ കഴിക്കുന്നതും ശരീരദുര്‍ഗന്ധമുണ്ടാക്കിയേക്കാം. സള്‍ഫര്‍ കൂടുതല്‍ അടങ്ങിയ ഇലക്കറികള്‍ കഴിക്കുന്നത് കൂടുതല്‍ വിയര്‍ക്കുന്നതിന് കാരണമാകുന്നു. 
 
ഇത് ശരീരദുര്‍ഗന്ധത്തിനും കാരണമാകുന്നു. അതുപോലെ തന്നെ സള്‍ഫര്‍ കൂടുതല്‍ അടങ്ങിയ സവാള, മുട്ട എന്നിവ കഴിക്കുന്നതും ശരീരദുര്‍ഗന്ധത്തിന് കാരണമാകുന്നു. കൂടാതെ നോണ്‍വെജ് വിഭവങ്ങളായ മത്സ്യം, ഇറച്ചി എന്നിവ കഴിക്കുന്നതും ശരീരദുര്‍ഗന്ധത്തിന് കാരണമാകും. മദ്യപാനികള്‍ക്കുണ്ടാകുന്ന വലിയൊരു പ്രശ്‌നമാണ് അമിതമായ വിയര്‍പ്പും ശരീരദുര്‍ഗന്ധവും.

അനുബന്ധ വാര്‍ത്തകള്‍

Next Article