എല്ലാവർക്കും പല്ലു തേക്കുന്ന ശീലം ഉണ്ടാകും, പക്ഷേ അത് എങ്ങനെ ആയിരിക്കണമെന്ന് ആർക്കും അറിവില്ല. ശരിയല്ലാത്ത രീതിയിലുള്ള പല്ലുതേക്കൽ പല്ലിന് കേടുവരുത്തും. കുറഞ്ഞത് 2 മിനിറ്റെങ്കിലും പല്ല് തേക്കാൻ ചെലവഴിക്കുക.
വെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണെന്ന് അറിയാത്തവരായി ആരും തന്നെയില്ല. എന്നാൽ വ്യായാമം ചെയ്യുന്ന സമയത്ത് സോഫ്‌റ്റ് ഡ്രിങ്ക്‌സോ എനർജി ഡ്രിങ്ക്‌സോ കഴിക്കുന്നത് നല്ലതല്ല. വർക്ക്ഔട്ട് ചെയ്യുമ്പോൾ ശുദ്ധമായ വെള്ളം കുടിക്കാൻ ശ്രമിക്കുക, എന്നാൽ അത് അധികമാകരുത്. വർക്ക് ഔട്ട് ചെയ്‌ത് ഇത്തരത്തിലുള്ള വെള്ളം കുടിക്കുമ്പോൾ അത് ഫാറ്റ് വർദ്ധിപ്പിക്കാനിടയാക്കും.
ഒരു ദിവസത്തെ ആരോഗ്യകരമായ ഭക്ഷണമെന്നാൾ പ്രാതലാണ്. അത് ഒരു ദിവസത്തെ മുഴുവൻ ശക്തിയും തരാൻ സഹായിക്കും. പഴങ്ങളോ പഴങ്ങളുടെ ജ്യൂസോ ഉൾപ്പെടുത്തിയുള്ള പ്രാതൽ എന്നും ആരോഗ്യത്തിന് ഉത്തമമാണ്. പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കാൻ ശ്രദ്ധിക്കുക. മുട്ട, പാൽ തുടങ്ങിയവയും പ്രഭാത ഭക്ഷണത്തിൽ ഉൾപ്പെടുത്താം.