വെറും വയറ്റിൽ ലെമൺ ടീ കുടിച്ചാൽ പലതുണ്ട് ഗുണങ്ങൾ!

Webdunia
തിങ്കള്‍, 24 സെപ്‌റ്റംബര്‍ 2018 (15:12 IST)
ലെമൺ ടീയുടെ ഗുണങ്ങൾ ഏറെയാണ്. ആരോഗ്യപരമായ പല പ്രശ്‌നങ്ങൾക്കും അത്യുത്തമമാണിത്. എന്നാൽ ഇടയ്‌ക്കിടയ്‌ക്ക് ലെമൺ ടീ കുടിക്കുന്നത് ആരോഗ്യത്തിന് ഗുണങ്ങളേക്കാൾ ഏറെ ദോഷം ചെയ്യും എന്നതും വാസ്‌തവമാണ്. ലെമൺ ടീ കുടിക്കാൻ പ്രത്യേക സമയം ഉണ്ട്. അത് നാം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. 
 
രാവിലെ വെറും വയറ്റിൽ ലെമൺ ടീ കഴിക്കുന്നതാണ് എന്തുകൊണ്ടും ആരോഗ്യത്തിന് ഉത്തമം. രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്ന കാര്യത്തിൽ ലെമൺ ടീ നൽകുന്ന ഗുണം മറ്റൊന്നിനും തരാൻ കഴിയില്ല. ശരീരത്തിന് ഉണർവ് നൽകുന്നതിലും ഈ രാവിലെയുള്ള ലെമൺ ടീ കുടിക്കൽ ഉത്തമമാണ്.
 
ലെമൺ ടീയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി മുഖക്കുരുവും മറ്റ് സൗന്ദര്യപ്രശ്‌നങ്ങളും ഇല്ലാതാക്കുന്നതിനാൽ തന്നെ ഇത് ചർമ്മ പ്രശ്‌നങ്ങൾക്ക് വളരെ നല്ലതാണ്. വായ് നാറ്റം പോലുള്ള പ്രശ്‌നങ്ങളെ ഇല്ലാതാക്കാനും ഇത് സഹായിക്കും. കൂടാതെ തടി കുറയ്ക്കാനും കുടവയർ കുറയ്‌ക്കാനും ആഗ്രഹിക്കുന്നവര്‍ക്ക് രാവിലെ വെറും വയറ്റിൽ തന്നെ ലെമണ്‍ ടീ കഴിക്കുന്നത് ശീലമാക്കാം. ഇത് മെറ്റബോളിസം ഉയര്‍ത്തുന്നു. ഒപ്പം ശരീരത്തിനും മനസ്സിനും നല്ല മൂഡ് നല്‍കാനും ലെമൺ ടീ കഴിക്കാം.
 
ശരീരത്തിലെ പി എച്ച് ലെവല്‍ കൃത്യമാക്കാന്‍ ലെമണ്‍ ടീ മികച്ചതാണ്. മാത്രമല്ല അണുബാധ പോലുള്ള പ്രശ്‌നങ്ങളൊന്നും തന്നെ ഉണ്ടാവുകയും ഇല്ല. നിര്‍ജ്ജലീകരണം തടയാന്‍ സഹായിക്കുന്ന ലെമണ്‍ ടീ ശാരീരിക പ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയില്‍ നടക്കാനും സഹായിക്കുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article