രാത്രി ആറ് മണിക്കൂറില്‍ കുറവാണോ നിങ്ങള്‍ ഉറങ്ങുന്നത്? നല്ലതല്ല

Webdunia
ശനി, 30 ഡിസം‌ബര്‍ 2023 (15:18 IST)
ദിവസവും കൃത്യമായ ഉറക്കം ലഭിക്കാത്തവരില്‍ ജീവിതശൈലി രോഗങ്ങള്‍ക്കുള്ള സാധ്യത കൂടുതലാണ്. ഉറക്കവും ഹൃദയത്തിന്റെ ആരോഗ്യവും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ട്. സ്ഥിരമായി ഉറക്ക കുറവ് ഉള്ളവരില്‍ ചീത്ത കൊളസ്‌ട്രോളിന്റെ അളവ് കൂടുതല്‍ ആയിരിക്കും. രാത്രി ആറ് മണിക്കൂറില്‍ കൂറവാണ് നിങ്ങള്‍ ഉറങ്ങുന്നതെങ്കില്‍ ഹൃദയ സംബന്ധമായ അസുഖങ്ങള്‍ക്ക് സാധ്യത കൂടുതലാണ്. 
 
അതായത് ഏറ്റവും ചുരുങ്ങിയത് രാത്രി തുടര്‍ച്ചയായി ആറ് മണിക്കൂര്‍ എങ്കിലും ഉറങ്ങിയിരിക്കണം. സ്ഥിരമായി രാത്രി ഉറക്കം നഷ്ടപ്പെട്ടാല്‍ ചീത്ത കൊളസ്‌ട്രോളിന്റെ അളവ് കൂടുകയും നിങ്ങളുടെ ഹൃദയത്തിന്റെ ആരോഗ്യം മോശമാകുകയും ചെയ്യും. സ്ഥിരമായി ഉറക്കം നഷ്ടപ്പെട്ടാല്‍ അത് മാനസിക സമ്മര്‍ദ്ദം കൂട്ടുന്നു. പൂരിത കൊഴുപ്പുള്ള ഭക്ഷണ സാധനങ്ങള്‍ കുറയ്ക്കുകയും കൃത്യമായ ഉറക്കം ശീലിക്കുകയും ചെയ്താല്‍ കൊളസ്‌ട്രോളിനെ പ്രതിരോധിക്കാം. എത്ര പരിശ്രമിച്ചിട്ടും രാത്രി തുടര്‍ച്ചയായി ആറ് മണിക്കൂര്‍ ഉറങ്ങാന്‍ കഴിയുന്നില്ലെങ്കില്‍ വൈദ്യസഹായം തേടണം. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article