ദേഷ്യം വരുന്നോ? കുറച്ച് പഞ്ചസാര കഴിക്കൂ!

Webdunia
തിങ്കള്‍, 19 മെയ് 2014 (15:14 IST)
പഞ്ചസാര ദേഷ്യക്കാരെ ശമിപ്പിക്കാന്‍ കഴിവുള്ളതാണെന്ന് ഒരു കൂട്ടം ഗവേഷകര്‍ അഭിപ്രായപ്പെടുന്നു. അമേരിക്കയിലെ ഗവേഷകരാണ് പഞ്ചസാര രഹസ്യം കണ്ടെത്തിയത്. 
 
പഞ്ചസാരയ്‌ക്കൊപ്പം അല്‍പം നാരങ്ങാനീരും കൂടി ചേര്‍ത്ത് ദേഷ്യപ്പെടുന്ന വ്യക്തിക്ക് കൊടുത്താല്‍ പെട്ടന്ന് അയാളുടെ ക്രോധം ശമിക്കുമെന്നാണ് ഗവേഷകര്‍ അഭിപ്രായപ്പെടുന്നത്. പഞ്ചസാരയില്‍ അടങ്ങിയിരിക്കുന്ന ഗ്ലൂക്കോസാണത്രേ ഈ രഹസ്യത്തിന് പിന്നില്‍. 
 
പഞ്ചസാര കഴിയ്ക്കുമ്പോള്‍ മസ്തിഷ്‌കത്തിന് കൂടുതല്‍ ഊര്‍ജ്ജം ലഭിക്കുന്നു. ഇത് ആത്മസംയമനത്തിനും ദേഷ്യം നിയന്ത്രിക്കാനും വ്യക്തികളെ സഹായിക്കുമത്രേ.
നാരങ്ങാ വെള്ളത്തില്‍ പഞ്ചസാര ചേര്‍ത്ത് കഴിയ്ക്കുമ്പോഴുണ്ടാകുന്ന സഡന്‍ എനര്‍ജി ദേഷ്യപ്പെടാനുള്ള മാനസികാവസ്ഥയെ ഇല്ലാതാക്കി പൊസീറ്റീവ് എനര്‍ജി നല്‍കുന്നുവെന്നാണ് ഗവേഷകര്‍ പറയുന്നത്.