പൊടി അലര്‍ജിയാണോ, കിടക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 19 ജൂണ്‍ 2024 (17:24 IST)
ഉറങ്ങുന്ന മുറിയില്‍ കിടക്കയൊഴികെ മറ്റൊന്നും ഇല്ലാതിരിക്കുന്നതാണ് നല്ലത്. ഉദാഹരണത്തിന് പുസ്തകങ്ങള്‍, പത്രമാസികകള്‍, മുഷിഞ്ഞ വസ്ത്രങ്ങള്‍ മറ്റ് പൊടി അടിഞ്ഞുകൂടുന്ന സാധനങ്ങള്‍ എന്നിവ. കിടക്ക വിരികള്‍ എല്ലാ ദിവസവും വെയിലത്ത് ഉണക്കിയാല്‍ നന്ന്. ഉറങ്ങാന്‍ പോകുന്ന സമയത്ത് ഒരിക്കലും കിടക്ക വിരികള്‍ കുടഞ്ഞുവിരിക്കരുത്. വൈകുന്നേരം 6 മണിക്ക് മുന്‍പ് കുടഞ്ഞുവിരിക്കുക. 
 
മുറി വൃത്തിയാക്കുന്നതിന് കഴിവതും ഒരു വാക്വം ക്‌ളീനര്‍ ഉപയോഗിക്കുന്നത് നല്ലത്. സാമ്പത്തികമായി ബുദ്ധിമുട്ടുകളില്ലെങ്കില്‍ കിടക്കമുറി എയര്‍കണ്ടീഷന്‍ ചെയ്താല്‍ വളരെ നല്ലത്.

അനുബന്ധ വാര്‍ത്തകള്‍

Next Article