വാടകയ്ക്ക് വീടെടുക്കാൻ നോക്കുന്നുണ്ടോ? എഗ്രിമെന്റ് എഴുതുമ്പോൾ ഈ 5 കാര്യങ്ങൾ ശ്രദ്ധിക്കണം

Webdunia
ബുധന്‍, 31 ജൂലൈ 2019 (16:01 IST)
വീട് എന്നത് എല്ലാവരുടെയും സ്വപ്നമാണ്. ഒരു വീടിനായി അധ്വാനിക്കുന്നവരാണ് പലരും. സ്വന്തമായി വീട് ഉണ്ടാകുന്നത് വരെ വാടകയ്ക്ക് വീട് നോക്കുന്നവരാണ് മിക്കവരും. എന്നാൽ, വാടകയ്ക്ക് വീട് നോക്കുന്നവരും വീട് വിൽക്കുന്നവരും ശ്രദ്ധിക്കേണ്ട ഒരുപാട് കാര്യങ്ങളുണ്ട്. ഇത്തരത്തിൽ എഗ്രിമെന്റ് എഴുതുമ്പോൾ ശ്രദ്ധിക്കേണ്ട 5 കാര്യങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം. 
 
1. 11 മാസത്തെ റെന്റ് എഗ്രിമെന്റ് ആണോയെന്ന് ശ്രദ്ധിക്കുക. 
2. വീട് വാടകയ്ക്ക് എടുക്കുകയാണെങ്കിൽ ആ വീടിനെ കുറിച്ച് വിശദമായ് അറിഞ്ഞിരിക്കണം. ഇതിനായി ഐഡി പ്രൂഫ്, പാൻ കാർഡ് എന്നിവ നിർബന്ധമായും നൽകുക. 
3. എഗ്രിമെന്റ് എഴുതുമ്പോൾ സ്റ്റാമ്പ് പേപ്പർ നിർബന്ധമാണ്. മുദ്രപത്രത്തിൽ ഇരുപാർട്ടിക്കാരും ഒപ്പിടണം. 
4. വാടക പണമായിട്ടാണ് നൽകുന്നതെങ്കിൽ അതിന്റെ രശീതി നിർബന്ധമായും വാങ്ങണം, ഇക്കാര്യത്തിൽ ഒരു വിട്ടു വീഴ്ചയ്ക്കും ഒരുങ്ങരുത്. 
5. വാടകക്കാരൻ ഒഴിയുമ്പോൾ തന്നെ അഡ്വാൻസ് ആയി നൽകിയ തുക തിരിച്ച് നൽകണം. ഇക്കാര്യം കൃത്യമായി എഗ്രിമെന്റിൽ എഴുതിയിരിക്കണം. 

അനുബന്ധ വാര്‍ത്തകള്‍

Next Article