വെറും വയറ്റിൽ എന്തൊക്കെയാണ് കഴിക്കേണ്ടത്?

അനു മുരളി

വെള്ളി, 17 ഏപ്രില്‍ 2020 (13:58 IST)
ലോക്ക് ഡൗൺ ആയതോടെ ആളുകൾ വീട്ടിലിരിക്കുകയാണ്. ആരോഗ്യവും ശ്രദ്ധിക്കേണ്ട സമയം. തോന്നിയ രീതിയിൽ എന്തെങ്കിലും ഒക്കെ വാരിവലിച്ച് കഴിച്ചാൽ അത് ആരോഗ്യത്തെ ബാധിക്കും. ആരോഗ്യകരമായ ഭക്ഷണ ശീലം നിങ്ങളെ രോഗങ്ങളില്‍ നിന്ന് അകറ്റി നിര്‍ത്തുകയും രോഗപ്രതിരോധ ശേഷി നേടിത്തരികയും ചെയ്യുന്നു. ഒരു ദിവസം രാവിലെ എഴുന്നേൽക്കുമ്പോൾ വെറും വയറ്റിൽ എന്തൊക്കെയാണ് കഴിക്കേണ്ടത് എന്നറിയാമോ? 
 
1. മുട്ട
 
ആരോഗ്യത്തിന്റെ കലവറയാണ് മുട്ട. വെറും വയറ്റിൽ മുട്ട കഴിച്ചാൽ കൂടുതല്‍ നേരം ഊര്‍ജ്ജസ്വലതയോടെ നിലനിര്‍ത്താന്‍ സഹായിക്കും. മുട്ട കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യുന്നുവെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.
 
2. ഇഞ്ചി ചായ
 
ഒട്ടേറെ ഔഷധ ഗുണങ്ങളുള്ളതാണ്ഇഞ്ചി ചായ. ഞരമ്പുകളെ ശമിപ്പിക്കുകയും ഇതിലൂടെ ആരോഗ്യം സംരക്ഷിക്കാനും കഴിയും. അടഞ്ഞ എയര്‍വേകള്‍ തുറക്കുന്നതിലൂടെ ഇഞ്ചി ചായ നിങ്ങളുടെ ശ്വാസകോശത്തെ സഹായിക്കുന്നു. ദഹനത്തെ മെച്ചപ്പെടുത്താനും ഇഞ്ചി ചായ മികച്ചതാണ്.
 
3. തണ്ണിമത്തൻ
 
പഴങ്ങൾ പ്രഭാതത്തിൽ കഴിക്കാൻ പറ്റിയ ഓപ്ഷനാണ്. 90% വെള്ളം ചേര്‍ന്ന തണ്ണിമത്തന്‍ ശരീരത്തിന് ജലാംശം നല്‍കുന്നു. ഇതിൽ കലോറി കുറവാണ്. ഉയര്‍ന്ന അളവില്‍ ലൈക്കോപീനും അടങ്ങിയിട്ടുണ്ട്. ഇവ ഹൃദയത്തിനും കണ്ണിന്റെ ആരോഗ്യത്തിനും മികച്ചതാണ്.
 
4. പപ്പായ
 
മലവിസര്‍ജ്ജനം നിയന്ത്രിക്കുന്നതിന്, ഒഴിഞ്ഞ വയറ്റില്‍ കഴിക്കാന്‍ പപ്പായ നല്ലതാണ്. പപ്പായ മോശം കൊളസ്‌ട്രോള്‍ കുറയ്ക്കുകയും ഹൃദ്രോഗങ്ങളെ തടയുകയും ചെയ്യുന്നു. ഇത് ജ്യൂസായും അല്ലാതേയും കഴിക്കാവുന്നതാണ്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍