ചോറിനൊപ്പം കപ്പ കഴിച്ചാൽ പ്രശ്നമാണ്!

അനു മുരളി

വ്യാഴം, 16 ഏപ്രില്‍ 2020 (12:31 IST)
കപ്പ മലയാളികൾക്ക് ഒരു വികാരം തന്നെയാണ്. കപ്പപുഴുക്കും ചിക്കൻ കറിയും ഒരു ഒന്നൊന്നര ടേസ്റ്റുമാണ്. കപ്പപ്പുഴുക്കും കപ്പ പുഴുങ്ങിയതും ഇത് വറുത്തിട്ടു വയ്ക്കുന്നതും എന്തിന് കപ്പ ബറിയാണി വരെ മലയാളികൾക്ക് പ്രിയമാണ്. 
 
കപ്പ തടി കൂട്ടും, പ്രമേഹം കൂട്ടും തുടങ്ങിയ പല കാര്യങ്ങളും പറഞ്ഞു കേള്‍ക്കാറുണ്ട്. ചോറിനൊപ്പം കപ്പ കഴിച്ചാല്‍ എന്താണ് പ്രശ്നമെന്ന് അറിയാമോ? തടി കൂടും. തടി മാത്രമല്ല ഷുഗറും കൂടും. ചോറിനൊപ്പം കപ്പ കഴിച്ചാല്‍ ഇത് രക്തത്തിലെ ഗ്ലൂക്കോസ് തോതു പെട്ടെന്നുയര്‍ത്താന്‍ കാരണമാകും. ചോറിനൊപ്പം കഴിക്കുകയേ വേണ്ട. ചോറിനൊപ്പം അല്ലാതെ കഴിച്ചാല്‍ വളരെ പതുക്കെയാണ് ഇത് രക്തത്തിലെ ഗ്ലൂക്കോസ് തോത് ഉയർത്തുകയുള്ളു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍