സെക്സ്‌ സോ‌മ്‌നിയ തിരിച്ചറിയുക

Webdunia
ചൊവ്വ, 7 ഏപ്രില്‍ 2009 (15:56 IST)
മാന്യനും സദാചാര നിഷ്ഠനുമായ ഭര്‍ത്താവ് ചിലപ്പോള്‍ ചില നേരങ്ങളില്‍ കിടക്കയില്‍ ഒരു മൃഗമായി മാറുന്നു... കിടന്നുറങ്ങുന്ന ഭാര്യ പെട്ടന്ന് ഭര്‍ത്താവിനെ തഴുകിത്തലോടി ത്രസിപ്പിച്ച് ആവേശത്തിന്‍റെ കൊടുമുടിയില്‍ നിര്‍ത്തി തിരിഞ്ഞുകിടന്നുറങ്ങുന്നു....

ഇങ്ങനെയുള്ള കിടപ്പറ അനുഭവങ്ങള്‍ പലര്‍ക്കും ഉണ്ടായിട്ടുണ്ടാവാം, ഉണ്ടാവുന്നുണ്ടാവാം. എന്നാല്‍ ആരും അത് പുറത്തുപറയാറില്ല. ചിലര്‍ വിധിയെ പഴിക്കും. മറ്റ് ചിലര്‍ ഇണയെ കുറ്റപ്പെടുത്തും. സ്വഭാവം ഇങ്ങനെയായിരുന്നില്ലല്ലോ എന്ന് പറയും.

എന്നാല്‍ ഒരു കാര്യം നാം തിരിച്ചറിയേണ്ടിയിരിക്കുന്നു, ഇങ്ങനെ പെട്ടന്ന് കിടപ്പറയില്‍ ഉണ്ടാവുന്ന ലൈംഗികമായ ചടുല മൃഗീയ ആവേശങ്ങള്‍ ഒരു രോഗാവസ്ഥയാണ്. ഒരു തരം നിദ്രാരോഗം, സ്വപ്നാടനം പോലെ.

ഇത് സെക്സ്‌ സോ‌മ്‌നിയ എന്നാണ് അറിയപ്പെടുന്നത്. ഉറക്കത്തില്‍ ഉണ്ടാവുന്ന, ഉറങ്ങിക്കൊണ്ട് തന്നെ കാട്ടുന്ന പ്രാകൃതമായ ലൈംഗിക അഭിനിവേശമാണിത്. ഭാര്യയുടെ സമ്മതം കൂടാതെ, അവളെ ഒരു മനുഷ്യ ജീവിയായി കാണുക പോലും ചെയ്യാതെ ഭര്‍ത്താവ് മൃഗീയമായി ലൈംഗിക ബന്ധം നടത്തുകയാണെങ്കില്‍ അത് സെക്സ്‌ സോ‌മ്‌നിയ എന്ന നിദ്രാരോഗമാണ് എന്ന് തീര്‍ച്ചപ്പെടുത്താം. ഭരത്താവിന്‍റെ അകാരണമായ ബലാത്സംഗം ഈ നിദ്രാരോഗം കൊണ്ടാണെന്നു തിരിച്ചറിയേണ്ടിയിരിക്കുന്നു.

ചിലപ്പോള്‍ ഉറക്കത്തിനിടെ ഭാര്യയെ പൂര്‍വ്വലീലകളിലൂടെ രസിപ്പിച്ച് ത്രസിപ്പിച്ച് ഭര്‍ത്താവ് ഒന്നുമറിയാത്തതുപോലെ തിരിഞ്ഞു കിടന്ന് ഉറങ്ങും. ആവേശകൊടുമുടിയില്‍ എത്തിയഭാര്യ സംതൃപ്തയാവാതെ കിടന്നുറങ്ങേണ്ടി വരുകയും ചെയ്യും....അവിടെയും വില്ലന്‍ സെക്സ് സോംനിയ തന്നെ.

ഇതിന് പങ്കാളിയെ കുറ്റപ്പെടുത്തുകയല്ല, ചികിത്സിക്കുകയാണ് വേണ്ടത്. കാരണം ഇത്തരം പ്രവര്‍ത്തികളെ കുറിച്ച് ഭര്‍ത്താവ് അറിയുന്നതേയില്ല എന്നതാണ് സത്യം. പുരുഷന്‍‌മാര്‍ മാത്രമല്ല സ്ത്രീകളും ഈ നിദ്രാരോഗത്തിന് ഇരകളാണ്.