വൃദ്ധനോട് ഡോക്ടര്‍ പറഞ്ഞു: നിങ്ങള്‍ ഒരു സ്ത്രീ ആണ്!

Webdunia
ബുധന്‍, 5 ജൂണ്‍ 2013 (17:06 IST)
PRO
PRO
താന്‍ സ്ത്രീ ആണെന്ന് തിരിച്ചറിയപ്പെട്ടതിന്റെ ഞെട്ടലിലാണ് വിയറ്റ്മാനില്‍ ജനിച്ച ഒരു ചൈനാക്കാരന്‍. 66കാരനായ ഇയാള്‍ വയറിന് അസുഖം ബാധിച്ചതിനെ തുടര്‍ന്നാണ് ആശുപത്രിയിലെത്തിയത്. ഇയാളെ പരിശോധിച്ച ഡോക്ടര്‍മാര്‍ അമ്പരന്നു. ഓവറിയിലെ സിസ്റ്റ് ആണ് വൃദ്ധന്റെ അസുഖം!

ഹോങ് കോങ് ക്വോങ് വാഹ് ആശുപത്രിയിലേയും ക്വീന്‍ എലിസബത്ത് ആശുപത്രിയിലെയും ഡോക്ടര്‍മാര്‍ ഇയാളെ പരിശോധിച്ച് ഇതേ കണ്ടെത്തലില്‍ എത്തിച്ചേര്‍ന്നു. ഹോങ് കോങ് മെഡിക്കല്‍ ജേര്‍ണലിലൂടെയാണ് സംഭവം വാര്‍ത്തയായത്.

ഇയാള്‍ സ്ത്രീയാണെങ്കിലും ധര്‍ഭം ധരിക്കാന്‍ സാധിക്കില്ല. പുരുഷന്റെ മാത്രം പ്രത്യേകതകള്‍ക്ക് കാരണമാകുന്ന ഹോര്‍മോണുകളും ഇയാളില്‍ ഉണ്ട്. രണ്ടും ഒരേസമയം കാണപ്പെടുന്നത് അത്യപൂര്‍വ്വം.

അനാഥനാണ് ഇയാള്‍. പുരുഷനായി ജീവിതം തുടരാണ് ആഗ്രഹിക്കുന്ന ഇയാള്‍ അതിനായുള്ള ഹോര്‍മോണ്‍ ചികിത്സയിലാണിപ്പോള്‍.