രതിമൂച്ഛ സ്ത്രീകളില്‍

Webdunia
സ്ത്രീകളുടെ ലൈംഗിക സംതൃപ്തിയെ കുറിച്ചും രതിമൂര്‍ച്ഛയെ കുറിച്ചും ഇനിയും പിടികിട്ടാത്ത എന്തൊക്കെയോ ഉണ്ട് എന്നാണ് ശാസ്ത്ര ലോകത്തിന്‍റെ വിലയിരുത്തല്‍. ആകെയൊരു ദുരൂഹത ഇക്കാര്യത്തിലുണ്ട് എന്ന് ചിലരെങ്കിലും സംശയിക്കുന്നു.

എന്താണ് രതിമൂര്‍ച്ഛ? ലൈംഗിക പ്രതികരണചംക്രമണത്തിന് ഒടുവില്‍ ഉണ്ടാവുന്ന വൈകാരികവും ശാരീരികവുമായ അനുഭവപ്പെത്തെയാണ് രതിമൂര്‍ച്ഛ എന്നു പറയുന്നത്. ലൈംഗിക സംതൃപ്തിയുടെ കൊടുമുടിയിലുള്ള ഒരു സുഖബിന്ദുവാണത്. അവിടെയെത്തുന്നതിനു മുമ്പായി സ്ത്രീയുടെ ശരീരം ആവേശഭരിതമാവുന്നു.

ഹൃദയമിടിപ്പും രക്തമര്‍ദ്ദവും വര്‍ദ്ധിക്കുന്നു. കൃഷ്ണമണികള്‍ വികസിക്കുന്നു. ചുണ്ടുകള്‍ ഇരുളുന്നു. മുലക്കണ്ണുകള്‍ തുടുക്കുന്നു. ഭഗശിശ്നിക ചെറുതായി വീര്‍ക്കുന്നു. മാത്രമല്ല അത് ചെറുതായി കട്ടിവയ്ക്കുകയും അല്‍പ്പമൊന്ന് പുറത്തേക്ക് തള്ളുകയും ചെയ്യുന്നു (പുരുഷന്‍റെ ലിംഗോദ്ധാരണത്തിന് ഏതാണ്ട് സമാനമായി).

ശരീരം നേരിയതായി വിറയ്ക്കുകയും വിയര്‍ക്കാന്‍ തുടങ്ങുകയും ചെയ്യുന്നു. സ്ത്രീകളില്‍ യോനിയുടെ ബാഹ്യ ചുണ്ടുകളും ഭഗശിശ്നികയും യോനീനാളവും ഇടുപ്പിലുള്ള അവയവങ്ങളുമെല്ലാം പുരുഷലിംഗത്തിനുണ്ടാവുന്നതിന് ഏതാണ്ട് സമാനമായ രീതിയിലുള്ള ഒരു ഉത്തേജനത്തിനു വശംവദമാകുന്നു.

രതിമൂര്‍ച്ഛ ഉണ്ടാവുന്നതിന് ഏതാനും മിനിട്ടുകള്‍ മുമ്പേ തന്നെ ഇവ ഇത്തരമൊരു ആവേശത്തിന്‍റെ ഒരു തലത്തിലായിരിക്കും. യോനീ നാളത്തിലോ ഗര്‍ഭപാത്രത്തിനു മുകളിലായോ ഉണ്ടാവുന്ന അബോധപൂര്‍വ്വവും സുഖദവുമായ പേശി വലിഞ്ഞു മുറുകലിന്‍റെ ഒടുവില്‍ പെട്ടന്ന് നിയന്ത്രണങ്ങളെല്ലാം ഒറ്റ നിമിഷം കൊണ്ട് കൈമോശം വന്നുപോകുന്ന ഒരു ആശ്വാസം ആണ് രതിമൂര്‍ച്ഛയിലൂടെ കൈവരുന്നത്.

ചില സ്ത്രീകളില്‍ പേശികളുടെ വലിഞ്ഞുമുറുക്കല്‍ ഇല്ലാതെ തന്നെ രതിമൂര്‍ച്ഛ സംഭവിക്കാറുണ്ട്. സുഖാഹ്ലാദത്തിന്‍റെ അങ്ങേയറ്റത്തേക്കുള്ള സര്‍വ്വവും മറക്കുന്ന ഒരു അനുഭൂതിയിലേക്കുള്ള ഒന്നോ രണ്ടോ അല്ലെങ്കില്‍ അല്‍പ്പം കൂടുതലോ നിമിഷങ്ങള്‍ നീട്ണ്ടുനില്‍ക്കുന്ന ഒരു യാത്രയുടെ അവസാനമാണ് രതിമൂര്‍ച്ഛ എന്ന് പറയാം.

രതിമൂര്‍ച്ഛ ഉണ്ടാവുമ്പോള്‍ ശരീരം വിറങ്ങലിക്കുകയും പേശികള്‍ വലിഞ്ഞു മുറുകുകയും ചെയ്യുന്നു. ശരീരത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ അറിയാതെ തന്നെ കോച്ചിപ്പിടിത്തം സംഭവിക്കാറുണ്ട്. കാലുകള്‍, വയറ്, കൈ, പുറം എന്നിവിടങ്ങളിലൊക്കെ.

യോനിക്കകത്തെ പേശികള്‍ വലിയുകയും മുറുകുകയും ചെയ്തുകൊണ്ടിരിക്കും. ഗര്‍ഭാശയത്തിനകത്തും ഏതാണ്ട് ഇതേ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു. യോനിക്കകത്തെ ഗ്രന്ഥികള്‍ (ബര്‍ത്തോലിന്‍സ് ഗ്ലാന്‍ഡ്സ്) അതിനകം വഴുവഴുപ്പുള്ളതാക്കാന്‍ നീരുകള്‍ പുറത്തുവിടുന്നു.

വാസോ കോഗ്നേഷന്‍റെ ഫലമായാണ് ലൈംഗിക പ്രക്രിയയ്ക്കിടയില്‍ പ്രധാനമായും ശാരീരിക മാറ്റങ്ങള്‍ ഉണ്ടാവുന്നത്. ശരീരത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ രക്തം കേന്ദ്രീകരിക്കുന്നതു കൊണ്ടാണ് ഇത് സംഭവിക്കുന്നത്. ഇതോടൊപ്പം പേശികള്‍ മുറുകുകയും ചെയ്യുന്നു.