നിങ്ങള്‍ എത്രനാള്‍ ജീവിച്ചിരിക്കുമെന്ന് അറിയണമോ? അപകട മരണമൊന്നും സംഭവിച്ചില്ലെങ്കില്‍ നിങ്ങളുടെ ആയുസ് രക്തപരിശോധനയിലൂടെ കണക്കാക്കാന്‍ ഇതാ ഒരു വഴി. രക്തത്തില്‍ കൊളസ്‌ട്രോളിന്റെ അള്‍വ പരിശോധിക്കുന്നത് പോലെ ലളിതമാണ് ഈ വഴിയും. മനുഷ്യന്റെ ആയുസ് നിര്‍ണയിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുന്നത് രക്തത്തിലെ ടെലോമിറെസ് അളക്കുന്നതിലൂടെയാണ് സാധിക്കുന്നത്.
ടെലോമിറെസിന്റെ അളവ് പരിശോധിക്കുന്നതിലൂടെ കാന്‍സറും മനുഷ്യന്റെ പ്രായവും നിര്‍ണയിക്കാന്‍ കഴിയും. ഈ സംവിധാനം ഇതുവരെ ഇന്ത്യയിലെത്തിയിട്ടില്ല. ടെലോമിറസുകള്‍ ക്രോമസോമിനെ സംരക്ഷിക്കുന്നവരാണെന്ന കണ്ടുപിടിച്ചിരുന്നു. ഈ കണ്ടുപിടിത്തതിന് 2009ലെ നോബല്‍ പുരസ്‌കാരവും ലഭിച്ചിരുന്നു.